33.4 C
Kottayam
Sunday, April 21, 2024

റാന്നിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച രണ്ടു പേര്‍ പിടിയില്‍

Must read

റാന്നി: റാന്നിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച രണ്ടു യുവാക്കള്‍ പിടിയില്‍. റാന്നി പഴവങ്ങാടി കൊച്ചുമേലേട്ട് റ്റോബിന്‍ സക്കറിയ (21), ബഥേല്‍ റ്റിജോ ടൈറ്റസ് (31) എന്നിവരെയാണ് റാന്നി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരേ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

ഒരു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയുടെ അശ്ലീലവീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ പ്രചരിപ്പിക്കുകയായിരിന്നു. പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതികളെ റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week