
കോഴിക്കോട്: ഇസ്ലാംമത വിശ്വാസികള്‍ക്ക് ഇനി വ്രതവിശുദ്ധിയുടെ നാളുകള്‍. ശനിയാഴ്ച റംസാന്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച വ്രതാരംഭം കുറിക്കും. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാസിമാര്‍ അറിയിച്ചു.
ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളില്‍ ഇന്ന് (ശനിയാഴ്ച) റംസാന്‍ വ്രതം ആരംഭിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഞായറാഴ്ചയാണ് റംസാന്‍ ഒന്ന്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News