ശബരിമല സന്നിധാനത്തിൽ ദർശനം നടത്തി നടൻ രമേഷ് പിഷാരടി. മകനോടൊപ്പമാണ് നടൻ ശബരിമലയിലെത്തിയത്. ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന് കമന്റുകളുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.
അടുത്തിടെ, നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ രമേശ് പിഷാരടി മത്സരിക്കുന്നുണ്ടെന്ന വാർത്ത പുറത്ത് വന്നിരുന്നു. ഇത് വ്യാജ പ്രചരണമാണെന്നും താൻ മത്സര രംഗത്തേക്ക് ഇല്ലെന്നും പിഷാരടി സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. പാലക്കാട് സ്വദേശി കൂടിയായ പിഷാരടിക്കാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രഥമ പരിഗണനയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മത്സര രംഗത്തേക്ക് ഉടനെയില്ല. തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നുമാണ് നടൻ അറിയിച്ചത്. പാലക്കാട് എംഎൽഎ ആയിരുന്ന ഷാഫി പറമ്പിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് മത്സരിച്ച് വിജയിച്ചതോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.