KeralaNews

‘ഔദ്യോഗിക പദവി ഇല്ലെങ്കിലും ശക്തമായി പ്രവർത്തിക്കും’ പ്രതിഷേധത്തിൽ നിന്ന് പിന്മാറി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടനയിലെ അവഗണനയിൽ പ്രതിഷേധിച്ച് രമേശ് ചെന്നിത്തല. പാർട്ടിയുടെ എല്ലാ തീരുമാനങ്ങളും അനുസരിക്കുമെന്നും വിഴുപ്പലക്കലിന് ഇല്ലെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. പാർട്ടിയുടെ എല്ലാ തീരുമാനങ്ങളും അനുസരിക്കും. പ്രവർത്തകരെ ഒരുമിച്ച് കൊണ്ടുപോകാൻ മുന്നിൽ നിൽക്കേണ്ടത് തന്റെ ദൗത്യമാണ്.

പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവായി പങ്കെടുക്കും. ഒരു വിവാദത്തിലും പങ്കാളിയാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഔദ്യോ​ഗിക പദവികളിൽ നിന്ന് ഒഴിവാക്കിയതിൽ ചെന്നിത്തല പ്രതിഷേധം കടുപ്പിക്കും എന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ അവസാനമായിരിക്കുന്നത്.

പ്രവർത്തക സമിതിയുടെ പുനസംഘടനയിൽ അസ്വസ്ഥത ഉണ്ടായിരുന്നു. വ്യക്തിപരമായ കാര്യങ്ങൾക്ക് പ്രസക്തിയില്ലെന്ന് ഞാൻ തിരിച്ചറിയുന്നു. കേരളത്തിൽ നിന്നും പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ യോഗ്യരാണ്. എല്ലാവരേയും അഭിനന്ദിക്കുന്നു. ഒരാൾക്കും അപ്രാപ്യനായിരുന്നില്ല. ആർക്കും ഏത് സമയത്തും കാണാൻ കഴിയും. കഴിഞ്ഞ രണ്ട് വർഷമായി പദവികൾ ഇല്ല. ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ സത്യസന്ധമായി നിറവേറ്റി. പദവി ഇല്ലെങ്കിലും ശക്തമായി തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

തന്നെ സ്ഥിരം ക്ഷണിതാവായി തിരഞ്ഞെടുത്തതിൽ ഖാർഗെയ്ക്കും സോണിയ ഗാന്ധിക്കും നന്ദി അറിയിക്കുന്നു. ഇന്ദിരാ ഗാന്ധിയാണ് തന്നെ എൻ എസ് യു പ്രസിഡന്റായി നിയമിച്ചത്. രാജീവ് ഗാന്ധി യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായി നിയമിച്ചു. നൂറ് ശതമാനം പാർട്ടിയുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചു. എന്നെക്കാൾ വലുതാണ് കോൺഗ്രസ് പ്രസ്ഥാനം. പാർട്ടിയുടെ എല്ലാ തീരുമാനങ്ങളും അനുസരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എല്ലാ പരാതികളും ഹൈക്കമാന്റിനെ അറിയിക്കും. വിഴുപ്പലക്കലിന് ഇല്ല. പ്രവർത്തകരെ ഒരുമിച്ച് കൊണ്ടുപോകാൻ മുന്നിൽ നിൽക്കേണ്ടത് എന്റെ ദൗത്യമാണ്. പ്രവർത്തക സമിതിയിൽ പങ്കെടുക്കും. ഒരു വിവാദത്തിലും പങ്കാളിയാകില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

പുതുപ്പള്ളിയിൽ വിജയം നേടുക മാത്രമായിരുന്നു അജണ്ട. എല്ലാം മറന്ന് പ്രവർത്തിക്കുക എന്നതായിരുന്നു കടമ. പുതുപ്പള്ളിയിൽ 20 ദിവസം പ്രവർത്തിച്ചു. എല്ലാ ദൗത്യങ്ങളും ഫലപ്രദമായി നിറവേറ്റാൻ ശ്രമിച്ചു. പുതുപ്പള്ളിയിലെ വിജയത്തിൽ ചാരിതാർത്ഥ്യം.

പുതുപ്പളളിയിലെ വിജയത്തോടെ കോൺഗ്രസ് പ്രവർത്തകരുടെ ഉത്തരവാദിത്തം വർധിച്ചു. 20 സീറ്റും നേടാൻ പ്രവർത്തിക്കണമെന്ന് രമേശ് ചെന്നിത്തല അഭ്യർത്ഥിച്ചു. സംഘപരിവാർ ശക്തികൾക്ക് തിരിച്ചടി നൽകേണ്ടത് കോൺഗ്രസ് കടമയാണ്. കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. പുതുപ്പള്ളിയും തൃക്കാക്കരയും പകർത്തണമെന്നും അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button