അങ്കുള്‍: ഇരുപത്തിയഞ്ചുകാരനെ ബന്ധുക്കള്‍ ചേര്‍ന്ന് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി പ്രശ്നമുണ്ടാക്കുന്നത് സഹിക്കവയ്യാതെയാണ് കൊലപാതകം. രാജ് കിഷോര്‍ പ്രഥാന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ഒഡീഷയിലെ അങ്കുള്‍ ജില്ലയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. യുവാവവിനെ മരത്തില്‍ കെട്ടിയിട്ടശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് ഗ്രാമവാസികളുടെ മൊഴി. യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
രാജ് കിഷോര്‍ സ്ഥിരമായി മദ്യപിക്കുന്നത് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ചെത്തുന്ന ഇയാളുടെ പെരുമാറ്റത്തില്‍ ബന്ധുക്കള്‍ക്ക് ഇഷ്ടക്കേടുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News