ശ്രീനഗർ: രജൗരി ഏറ്റുമുട്ടലിൽ വീരമ്യത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികനാണ് വീരമൃത്യു വരിച്ചത്. ക്യാപ്റ്റൻ ശുഭം ഗുപ്ത, ക്യാപ്റ്റൻ എം. വി. പ്രൻജൽ, ലാൻസ് നായിക് സഞ്ജയ് ഭിഷ്ട്, ഹവിൽദാർ അബ്ദുൾ മജീദ്, പാരാട്രൂപ്പർ സച്ചിൻ ലാർ എന്നിവരാണ് വീരമൃത്യു വരിച്ച സൈനികർ. സൈന്യം നടത്തിയ തിരിച്ചടിയിൽ ലഷ്ക്കർ ഭീകരനും പാക് സ്വദേശിയുമായ കോറി ഉൾപ്പെടെ രണ്ട് ഭീകരരെ വധിച്ചു.
പ്രദേശത്ത് ഇപ്പോഴും സൈന്യത്തിന്റെ തെരച്ചിൽ തുടരുകയാണ്. മേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ മാസം 19 ന് ആരംഭിച്ച സേനാവിഭാഗങ്ങളുടെ സംയുക്ത തിരച്ചിലാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. ഇതിനിടെ പൂഞ്ച് മേഖലയിലും ഏറ്റുമുട്ടലുണ്ടായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News