News
രാജധാനി എക്‌സ്പ്രസ് തുരങ്കത്തിനുള്ളില്‍ പാളം തെറ്റി
മുംബൈ: ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്ക് വന്ന രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. ശനിയാഴ്ച രാവിലെ മഹാരാഷ്ട്രയിലെ രത്നഗിരിയിലെ തുരങ്കത്തിനുള്ളിലാണ് സംഭവം.
സംഭവത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ല. ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ സ്റ്റേഷനില്‍നിന്ന് മഡ്ഗാവ് സ്റ്റേഷനിലേക്ക് വരുന്ന ട്രെയിന്‍ കാര്‍ബൂഡ് തുരങ്കത്തിലാണ് പാളം തെറ്റിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News