CricketKeralaNewsSports

വീണ്ടും പരാഗ്,മുംബൈയ്‌ക്കെതിരെ രാജസ്ഥാന് വമ്പന്‍ ജയം

മുംബൈ:ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് അനായാസ ജയം. മുംബൈ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം രാജസ്ഥാൻ 15.3 ഓവറിൽ മറികടന്നു. 6 വിക്കറ്റിനാണ് റോയൽസിന്റെ ജയം. മുൻനിര ബാറ്റർമാരെ ചെറിയ സ്കോറിൽ പുറത്താക്കാനായെങ്കിലും റോയൽസിന്റെ ജയം തടയാൻ മുംബൈ ബോളർമാർക്കു കഴിഞ്ഞില്ല. മൂന്നാം ജയത്തോടെ, സീസണിൽ അപരാജിതരായി തുടരുന്ന രാജസ്ഥാൻ പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. സ്കോർ: മുംബൈ ഇന്ത്യൻസ് – 20 ഓവറിൽ 9ന് 125, രാജസ്ഥാൻ റോയൽസ് – 15.3 ഓവറിൽ 4ന് 127.

പേസർ ട്രെൻഡ് ബോൾട്ടും സ്പിന്നർ യൂസ്‌വേന്ദ്ര ചഹലും മിന്നുന്ന പ്രകടനം പുറത്തെടുത്തപ്പോൾ, പേരുകേട്ട മുംബൈ ഇന്ത്യൻസ് ബാറ്റിങ് നിരയെ രാജസ്ഥാൻ റോയൽസ് 125 റൺസിൽ പിടിച്ചുകെട്ടി. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 125 റൺസ് നേടിയത്. മുംബൈ ബാറ്റിങ് നിരയിലെ നാല് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. 21 പന്തിൽ 34 റൺസ് നേടിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്കോറർ. ബോൾട്ടും ചഹലും മൂന്നു വീതം വിക്കറ്റു പിഴുതു.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ തീരുമാനത്തെ അക്ഷരാർഥത്തിൽ ശരിവയ്ക്കുന്ന തുടക്കമാണ് റോയൽസിന് ലഭിച്ചത്. ആദ്യ ഓവർ എറിഞ്ഞ ട്രെൻഡ് ബോൾട്ട് 1 റൺ മാത്രം വഴങ്ങി 2 വിക്കറ്റു പിഴുതു. രോഹിത് ശർമ നേരിട്ട ആദ്യ പന്തിൽ സഞ്ജുവിന് ക്യാച്ച് നൽകി മടങ്ങിയപ്പോൾ തൊട്ടടുത്ത പന്തിൽ നമർ ധിർ വിക്കറ്റിനു മുന്നിൽ കുടുങ്ങി. ഇംപാക്ട് പ്ലെയറായി എത്തിയ ഡെവാൾഡ് ബ്രെവിസിനെ തന്റെ അടുത്ത ഓവറിൽ ബോൾട്ട് തന്നെ മടക്കി. മൂവരും സംപൂജ്യരാണ് കൂടാരം കറിയത്.

14 പന്തിൽ 20 റൺസെടുത്ത ഇഷാൻ കിഷനെ നാന്ദ്രേ ബർഗർ സഞ്ജുവിന്റെ കൈകളിലെത്തിച്ചു. ഇതോടെ മുംബൈ 4ന് 20 എന്ന നിലയിലേക്കു വീണു. പിന്നാലെയെത്തിയ ഹാർദിക് പാണ്ഡ്യ, തിലക് വർമയ്ക്കൊപ്പം സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും വൈകാതെ വീണു. ടീം സ്കോർ 100 തികയും മുൻപ് തിലക് വർമയും (29 പന്തിൽ 32) മടങ്ങി. വാലറ്റത്തിനൊപ്പം ടിം ഡേവിഡ് (24 പന്തിൽ 17) നടത്തിയ ചെറുത്തുനില്‍പാണ് ടീം സ്കോർ 100 കടത്തിയത്. പിയുഷ് ചൗള (3), ജെറാൾഡ് കോട്സീ (4), ജസ്പ്രീത് ബുമ്ര (8*), ആകാശ് മധ്‌വാൾ (4*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോർ. റോയൽസിനു വേണ്ടി ബർഗർ രണ്ടും ആവേശ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.

മുംബൈ ഇന്ത്യൻസ് – ഇഷാന്‍ കിഷൻ, രോഹിത് ശർമ. നമൻ ധിർ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ടിം ഡേവിഡ്, ജെറാൾഡ് കോട്സീ, പിയുഷ് ചൗള, ആകാശ് മധ്‌വാൾ, ജസ്പ്രീത് ബുമ്ര, ക്വേന മപാക.

രാജസ്ഥാൻ റോയൽസ് – യശസ്വി ജയ്സ്‌വാൾ, ജോസ് ബട്‌ലർ, സഞ്ജു സാസൺ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ, ഷിംറോൺ ഹെറ്റ്മെയർ, രവിചന്ദ്രൻ അശ്വിൻ, ട്രെൻഡ് ബോൾട്ട്, ആവേശ് ഖാൻ, നാന്ദ്രേ ബർഗർ, യൂസ്‌വേന്ദ്ര ചഹൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker