ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്ന് യെല്ലോ അലർട്ടാണ്.
ഹിമാചൽ പ്രദേശിൽ അടുത്ത രണ്ട് ദിവസത്തേക്ക് കനത്തതോ അതിശക്തമായതോ ആയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയെത്തുടർന്ന് മലയോര മേഖലയിൽ ഉരുൾപൊട്ടലുണ്ടായി.
മരങ്ങൾ കടപുഴകി വീണു. വീടുകൾക്കും വാഹനങ്ങൾക്കും വ്യാപകമായ നാശനഷ്ടമുണ്ടായി. ഇതുവരെ ഹിമാചൽ പ്രദേശിൽ 223 പേർക്ക് ജീവൻ നഷ്ടമായെന്നും 295 പേർക്ക് പരിക്കേറ്റെന്നും റവന്യൂ മന്ത്രി ജഗത് സിംഗ് നേഗി ശനിയാഴ്ച പറഞ്ഞു. 800 ഓളം വീടുകൾ പൂർണ്ണമായും 7500 വീടുകൾ ഭാഗികമായും തകർന്നു. അതേസമയം, സോളൻ ജില്ലയിൽ മണ്ണിടിച്ചിലിലും മഴയിലുമായി ഗതാഗതം തടസപ്പെട്ട നിരവധി റോഡുകൾ ഗതാഗതത്തിനായി വീണ്ടും തുറന്നതായി ജില്ലാ അധികൃതർ ഞായറാഴ്ച അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News