കോട്ടയം: കോട്ടയം ജില്ലയില്‍ ബുധനാഴ്ച തുടങ്ങിയ മഴയ്ക്ക് ശമനമില്ലാതെ തുടരുന്നു. വ്യാഴാഴ്ച രാവിലെയും കനത്ത മഴയാണ് ഇവിടെ ലഭിച്ചത്. മീനിച്ചിലാറ്റിലെ ജനനിരപ്പ് ഉയര്‍ന്നതും കനത്ത മഴ തുടരുന്നതും ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്.
ജില്ലയില്‍ 52 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായും ജില്ലാഭരണകൂടം അറിയിച്ചു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മഴ ശക്തമായ സാഹചര്യം പരിഗണിച്ച് കോട്ടയം കളക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News