
അബുദബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യെല്ലോ, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
അപകടകരമായ കാലാവസ്ഥാ സാഹചര്യങ്ങള്‍ പ്രതീക്ഷിക്കുന്നതായും പൊതുജനങ്ങള്‍ ഔദ്യോഗിക നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അബുദബിയും ദുബായും ഉള്‍പ്പെടെയുളള വിവിധ എമിറേറ്റുകളില്‍ താപനില കുറയുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വിവിധ റോഡുകളിലെ വേഗപരിധിയിലെ മാറ്റം ശ്രദ്ധിക്കണമെന്നും അബുദബി പൊലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News