30 C
Kottayam
Monday, November 25, 2024

വീണ്ടും വരുന്നു ഇരട്ടചക്രവാതച്ചുഴികള്‍,അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത

Must read

തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത. ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് നൽകിയിരിക്കുന്നത്. വരും മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ലക്ഷദ്വീപിന്‌ മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യമുണ്ട്. സംസ്ഥാനത്ത് മഴ മുന്നറിയിപ്പുണ്ടെങ്കിലും ഒരു ജില്ലകളിലും അലേർട്ടുകൾ നൽകിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച ജില്ലകളിൽ മഴയ്ക്കുള്ള സാധ്യത തുടരുകയാണ്. മലയോര മേഖലകളിലും താഴ്ന്ന മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം. മഴയ്ക്കുള്ള സാധ്യതയുണ്ടെങ്കിലും കേരള – കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Floating Bridge: തിരുവനന്തപുരത്തെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് നിര്‍മാണം പൂര്‍ത്തിയായി
ഇന്ന് ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

നാളെ കന്യാകുമാരി തീരത്തിന്റെ തെക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുകയും വേണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ബൈപ്പാസിൽ ബൈക്കുമായി ആറുവയസുകാരൻ; ബന്ധുവിന്റെ ലൈസൻസും രജിസ്‌ട്രേഷനും റദ്ദാക്കുമെന്ന് ആർടിഒ

തിരുവനന്തപുരം: തിരക്കേറിയ റോഡിൽ ബൈക്കോടിച്ച് ആറുവയസുകാരൻ. കഴക്കൂട്ടം-കാരോട് ബൈപ്പാസിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് കാരോട് ബൈപ്പാസിൽ മുക്കോല റൂട്ടിൽ കുട്ടിക്ക് ബൈക്കിന്റെ നിയന്ത്രണം നൽകി ബന്ധുവിന്റെ സാഹസം ആറുവയസുകാരനെ ബന്ധുവാണ് ബൈക്കോടിക്കാൻ...

ലക്ഷ്യം നിരീക്ഷണം ! പലയുവാക്കളും വിവാഹനിശ്ചയത്തിന് ഫോൺ സമ്മാനമായി കൊടുക്കുന്നത് ടാപ്പിംഗ് ആപ്പ് ഇൻസ്റ്റാൾ ചെയ്താണത്രേ; ചർച്ചയായി കുറിപ്പ്

കൊച്ചി: കേരളത്തിൽ സമീപകാലത്തായി കണ്ടുവരുന്ന ട്രെൻഡാണ് വിവാഹനിശ്ചയ സമയത്ത് വധുവിന് കുട്ടനിറയെ ചോക്ലേറ്റുകളും ഡ്രൈഫ്രൂട്‌സുകളും നൽകുന്നതും വിലകൂടിയ മൊബൈൽ ഫോൺ സമ്മാനമായി നൽകുന്നതും. സംസ്ഥാനത്തിന്റെ ഏതോ ഭാഗത്ത് ആരോ തുടങ്ങിവച്ച ഈ ട്രെൻഡ്...

ആൻഡമാനിൽ അഞ്ച് ടൺ മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ അഞ്ച് ടൺ മയക്കുമരുന്നുമായി പോയ മത്സ്യബന്ധന ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ചരിത്രത്തില്‍ എക്കാലത്തെയും ഏറ്റവും വലിയ...

ഓസീസിനെ തകർത്ത് ഇന്ത്യ;പെർത്തിൽ വമ്പൻ ജയം

പെര്‍ത്ത്: കിവീസിനെതിരേ വൈറ്റ് വാഷോടെ നാണം കെട്ട് മടങ്ങിയ ഇന്ത്യയെ ആയിരുന്നില്ല പെർത്തിൽ കണ്ടത്. കളിയുടെ സർവ്വമേഖലയിലും ആധിപത്യം പുലർത്തിയ സംഘത്തേയാണ്. ബുംറയും സിറാജും കരുത്തുകാട്ടിയപ്പോൾ പെർത്തിൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ നിലയുറപ്പിക്കാനാകാതെ...

‘നിക്കണോ പോകണമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും, സ്ഥാനാർഥിയെ നിർണയിച്ചത് ഞാൻ ഒറ്റയ്ക്കല്ല;രാജി സന്നദ്ധതയുമായി സുരേന്ദ്രൻ

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന പാര്‍ട്ടിയിലെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍. സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത് താന്‍ ഒറ്റയ്ക്കല്ലെന്നും പാര്‍ട്ടിയിലെ എല്ലാവരും ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം...

Popular this week