KeralaNews

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളില്‍ ശക്തമായ മഴയും തീവ്ര മഴയും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്.

ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പുണ്ട്. ആന്ധ്രഒഡീഷ തീരത്ത് ന്യൂനമര്‍ദം രൂപപ്പെടുമെന്നതിനാല്‍ മഴ കൂടുതല്‍ ശക്തമാകാനിടയുണ്ട്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍മാരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

13 വരെ കേരള തീരത്തെ മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. മലയോര മേഖലയില്‍ രാത്രി യാത്ര നിരോധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button