
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചയും മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറിയതാണ് മഴ ശക്തമാകാന്‍ കാരണം.
ബുധനാഴ്ച അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് മിക്കയിടങ്ങളിലും ശക്തമായ മഴയുണ്ട്. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് നിയന്ത്രണമില്ല.
തെക്കു പടിഞ്ഞാറൻ കാലവർഷ സീസൺ അവസാനിക്കാൻ രണ്ടാഴ്ച ബാക്കി നിൽക്കെ തെക്കൻ കേരളത്തിൽ മികച്ച മഴ ലഭിച്ചു.ഇന്നു വെളുപ്പിന് 1.30 ന് തുടങ്ങിയ മഴ മിക്ക ജില്ലകളിലും രാവിലെയും തുടർന്നു. ഇന്നു രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറിൽ
ആലപ്പുഴ ജില്ലയിലെ മങ്കൊമ്പിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്. 89.6 മില്ലിമീറ്റർ.
തെക്കൻ ജില്ലകളിൽ ലഭിച്ച ശരാശരി മഴ
കോട്ടയം: 46.0 മിമീ
ആലപ്പുഴ: 48.0
പത്തനംതിട്ട: 52.0
കൊല്ലം: 40.3
തിരുവനന്തപുരം: 34.5