24.3 C
Kottayam
Sunday, September 8, 2024

കേരളത്തിലെ ലാഭകരമല്ലാത്ത സ്റ്റോപ്പുകൾ വെട്ടിക്കുറച്ച് റെയിൽവേ ; ലിസ്റ്റ് കാണാം

Must read

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേരളത്തിലുൾപ്പെടെയുള്ള ലാഭകരമല്ലാത്ത സ്റ്റോപ്പുകൾ ഒഴിവാക്കാൻ റെയിൽവേ നടപടിക്രമങ്ങൾ ആരംഭിച്ചു.

കേരള എക്സ്പ്രസ്, നേത്രാവതി, ശബരി, ജയന്തിജനത, ഐലൻഡ്, കൊച്ചുവേളി-മൈസുരു, ഏറനാട്, ഇന്‍റർസിറ്റി, വഞ്ചിനാട്, ജനശതാബ്ദി തുടങ്ങി ട്രെയിനുകളുടെ നിരവധി സ്റ്റോപ്പുകളാണ് റെയിൽവേ ഒഴിവാക്കുന്നത്.

കേരളത്തിൽ സർവ്വീസ് നടത്തുന്ന നിലവിലുള്ള ട്രെയിൻ വിവരങ്ങൾ ഒപ്പം ബ്രാക്കറ്റിൽ ഒഴിവാക്കിയ സ്റ്റോപ്പുകളും

12625 /12626 തിരുവനന്തപുരം-ന്യൂ ഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (വർക്കല ശിവഗിരി, മാവേലിക്കര, ചങ്ങനാശേരി, വൈക്കം റോഡ്, ഒറ്റപ്പാലം)

16345/16346 തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്സ് (വർക്കല ശിവഗിരി, കരുനാഗപ്പള്ളി, ഹരിപ്പാട്, ചേർത്തല, ബൈന്ദൂർ മൂകാംബിക റോഡ്)

16381/16382 കന്യാകുമാരി- മുംബൈ CST ജയന്തി ജനതാ എക്സ്പ്രസ് (പാറശാല, ചിറയിൻകീഴ്, കടയ്ക്കാവൂർ, പരവൂർ, കരുനാഗപ്പള്ളി, യാദ്ഗിർ)

17229/17230 തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ്സ് (വർക്കല ശിവഗിരി,കരുനാഗപ്പള്ളി,കായംകുളം ജംഗ്ഷൻ,മാവേലിക്കര,മൊറാപ്പൂർ)

16525/16526 കന്യാകുമാരി- KSR ബംഗളൂരു സിറ്റി ഐലന്റ് എക്സ്പ്രസ് (പളളിയാടി, കുഴിത്തുറ വെസ്റ്റ്, പാറശാല, ധനുവച്ചപുരം, തിരുവനന്തപുരം പേട്ട, ചിറയിൻകീഴ്, കടയ്ക്കാവൂർ, പരവൂർ, ശാസ്താംകോട്ട, പിറവം റോഡ്, തൃപ്പൂണിത്തുറ, പുതുക്കാട്)

16315/16316 കൊച്ചുവേളി- മൈസൂർ എക്സ്പ്രസ്സ് (കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ചേർത്തല, ആലുവ, തിരുപ്പൂർ, തിരുപ്പത്തൂർ, കുപ്പം)

16605/16606 നാഗർകോവിൽ- മംഗലാപുരം ഏറനാട് എക്സ്പ്രസ്സ് (കുഴിത്തുറ, ഹരിപ്പാട്, അമ്പലപ്പുഴ, ചേർത്തല, തുറവൂർ, ആലുവ, ചാലക്കുടി, പട്ടാമ്പി)

16649/16650 നാഗർകോവിൽ – മംഗലാപുരം പരശുറാം എക്സ്പ്രസ് (പരവൂർ, ശാസ്താംകോട്ട, തൃപ്പൂണിത്തുറ)

16341/16342 തിരുവനന്തപുരം- ഗുരുവായൂർ ഇന്റ്ർസിറ്റി എക്സ്പ്രസ്സ് (മയ്യനാട്, മാരാരിക്കുളം)

16303/16304 എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്സ് (തൃപ്പൂണിത്തുറ, മുളന്തുരുത്തി, കരുനാഗപ്പള്ളി, ശാസ്താംകോട്ട, പരവൂർ, ചിറയിൻകീഴ്)

16603/16604 തിരുവനന്തപുരം- മംഗലാപുരം മാവേലി എക്സ്പ്രസ്സ് (കരുനാഗപ്പള്ളി)

16347/16348 തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ്സ് (മയ്യനാട്)

16349/16350 തിരുവനന്തപുരം നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്സ് (തുവ്വൂർ, വലിയപുഴ)

12623/12624 തിരുവനന്തപുരം – MGRചെന്നൈ സെൻട്രൽ ചെന്നൈ സൂപ്പർഫാസ്റ്റ് മെയിൽ (ആവടി)

*12695/12696 തിരുവനന്തപുരം -MGR ചെന്നൈ സെൻട്രൽ ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (വർക്കല ശിവഗിരി, മാവേലിക്കര, തിരുവല്ല, ചങ്ങനാശേരി, വാണിയമ്പാടി, അറക്കോണം)

12075/12076 തിരുവനന്തപുരം- കോഴിക്കോട് ജൻശതാബ്ദി എക്സ്പ്രസ്സ് (ആലുവ)

12081/12082 തിരുവനന്തപുരം -കണ്ണൂർ ജൻശതാബ്ദി എക്സ്പ്രസ്സ് (മാവേലിക്കര)

12201/12202 കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ്സ് (കായംകുളം ജംഗ്ഷൻ , ചെങ്ങന്നൂർ, തിരുവല്ല, തിരൂർ, കാസർകോട് )

12257/12258 കൊച്ചുവേളി- യശ്വന്ത്പൂർ ഗരീബ് രഥ് എക്സ്പ്രസ്സ് (കായംകുളം, ജംഗ്ഷൻ, മാവേലിക്കര, ഹൊസൂർ)

22207/22208 തിരുവനന്തപുരം – ചെന്നൈ സെൻട്രൽ സൂപ്പർ AC (ആലപ്പുഴ)

56356/56355പുനലൂർ- ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചർ (കൂരാ,കിളികൊല്ലൂർ, പെരിനാട്, ചെറിയനാട്, കുറുപ്പന്തറ, മുളന്തുരുത്തി, ഇടപ്പള്ളി, കളമശ്ശേരി, കറുകുറ്റി)

12697/12698 തിരുവനന്തപുരം- MGR ചെന്നൈ സെൻട്രൽ പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് (കഴക്കൂട്ടം, പോത്തന്നൂർ ജംഗ്ഷൻ, സേലം ജംഗ്ഷൻ)

12777/12778 കൊച്ചുവേളി – ഹൂബ്ളി എക്സ്പ്രസ്സ് (തിരുവല്ല)

16312/16313 കൊച്ചുവേളി – ശ്രീ ഗംഗനഗർ എക്സ്പ്രസ്സ് (ആലുവ)

16333/16334 തിരുവനന്തപുരം- വേരവൽ എക്സ്പ്രസ്സ് (വടകര, കാഞ്ഞങ്ങാട്, വാപ്പി)

18568/18569 കൊല്ലം- വിശാഖപട്ടണം എക്സ്പ്രസ്സ് (ശാസ്താംകോട്ട, മാവേലിക്കര, ചങ്ങനാശേരി, സിങ്കരായകോണ്ട)

19259/19260 കൊച്ചുവേളി- ഭാവ്നഗർ എക്സ്പ്രസ്സ് (ചെങ്ങന്നൂർ, ബൈന്ദൂർ മൂകാംബിക റോഡ്)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തിരുവനന്തപുരം നഗരത്തിലെ സ്കൂളുകൾക്ക് നാളെ അവധി

തിരുവനന്തപുരം: തലസ്ഥാനത്ത് കുടിവെള്ള പ്രശ്നം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോർപറേഷൻ പരിധിയിലെ സ്കൂളുകളുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ കലക്ടർക്ക് നിർദേശം നൽകിയതായി മന്ത്രി...

കുടിവെള്ളംമുട്ടി തലസ്ഥാനം;വ്യാപക പ്രതിഷേധം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ കുടിവെള്ളം മുട്ടിയിട്ട് നാല് ദിവസം പിന്നിടുന്നു. നഗരത്തിലെ 45 വാർഡുകളാണ് കുടിവെള്ളക്ഷാമത്താൽ ബുദ്ധിമുട്ടിലായിരിക്കുന്നത്. മിക്ക വീടുകളിലും വാട്ടർ അതോറിറ്റി പൈപ്പ് വെള്ളം ശേഖരിക്കാൻ ടാങ്കുകൾ ഉണ്ടായിരുന്നതുകൊണ്ട് രണ്ടുദിവസം വലിയ...

രക്ഷപ്പെടാൻ സഹായിച്ചത് എ.ഡി.ജി.പി.യെന്ന് സ്വപ്‌നയും സരിത്തും; റൂട്ട് നിർദേശിച്ചതും അജിത്കുമാർ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചത് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറാണെന്ന് കൂട്ടുപ്രതി സരിത്ത്. കോവിഡ് ലോക്ഡൗണില്‍ കര്‍ശനയാത്രാനിയന്ത്രണവും പോലീസ് പരിശോധനയും ഉള്ളപ്പോഴാണ് സ്വപ്നാ സുരേഷ് ബെംഗളൂരുവിലേക്ക്...

ഐഎഎസ് ട്രെയിനിക്കെതിരെ ഒടുവിൽ നടപടി; ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ നിന്ന് പൂജ ഖേ‍‍‍ഡ്കറെ പുറത്താക്കി

ന്യൂഡൽഹി:: സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ച പ്രൊബേഷനിലുള്ള ഐഎസ്എ ഉദ്യോഗസ്ഥ പൂജ ഖേ‍‍‍ഡ്കറിനെതിരെ നടപടിയെടുത്ത് കേന്ദ്രം. ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ (ഐഎഎസ്) നിന്ന് പൂജ ഖേദ്കറെ കേന്ദ്രം പുറത്താക്കി. പ്രവേശനം നേടിയ...

4 ശതമാനം പലിശയില്‍ 10 ലക്ഷം വരെ വായ്പ; സൗപര്‍ണികയുടെ കെണിയില്‍ വീണവരില്‍ റിട്ട. എസ്.പിയും

മലപ്പുറം: പരപ്പനങ്ങാടിയിൽ കഴിഞ്ഞ ദിവസം സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ സൗപർണിക (35) കബളിപ്പിച്ചത് നിരവധി പേരെ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നേിരവധി കേസുകളുണ്ട്. 2019 മുതൽ പ്രതി സമാനരീതിയിൽ...

Popular this week