ജനങ്ങളുടെ പ്രതികരണം തേടി റെയില്‍വേ മന്ത്രി തീവണ്ടിയില്‍, യാത്രക്കാരുടെ തോളില്‍ തട്ടി കുശലം പറച്ചില്‍; വീഡിയോ
ഭുവനേശ്വര്‍: ഭുവനേശ്വറില്‍ നിന്ന് റായ്ഗഡായിലേക്കുള്ള തീവണ്ടിയില്‍ യാത്രക്കാരെ അത്ഭുതപ്പെടുത്തി റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. വ്യാഴാഴ്ചയാണ് മന്ത്രി സന്ദര്‍ശന നടത്തിയത്. റെയില്‍വേ സേവനങ്ങളെയും ശുചിത്വത്തെയും കുറിച്ച് അവരുടെ അഭിപ്രായം തേടാനാണ് മന്ത്രി ട്രെയിനില്‍ എത്തിയത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം ട്വിറ്ററില്‍ നിറഞ്ഞു കഴിഞ്ഞു.
കഴിഞ്ഞ മാസം നടന്ന കേന്ദ്ര മന്ത്രിസഭാ വിപുലീകരണത്തിലാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും കൂടിയായ അശ്വിനി വൈഷ്ണവ് റെയില്‍വേ മന്ത്രിയായി ക്യാബിനറ്റിലെത്തുന്നത്. ഇപ്പോള്‍ ബി.ജെ.പിയുടെ ജന്‍ ആശിര്‍വാദ് യാത്രയുടെ ഭാഗമായി നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് മന്ത്രി ഒഡീഷയില്‍ എത്തിയിരിക്കുന്നത്. ഭുവനേശ്വറില്‍ നിന്ന് റായ്ഗഡായിലേക്ക് രാത്രി വൈകിയോടുന്ന തീവണ്ടിയിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്.
വീഡിയോയില്‍ മന്ത്രി യാത്രക്കാരനോട് ഒഡിയയില്‍ സംസാരിക്കുന്നത് കാണാം. എവിടെയാണ് ജോലിയെന്നും ട്രെയിന്‍ വൃത്തിയുള്ളതാണോയെന്നും മന്ത്രി യാത്രക്കാരനോട് ചോദിക്കുന്നത് കാണാം. മുന്നോട്ട് പോകുന്നതിനുമുമ്പ് മന്ത്രി യാത്രക്കാരന്റെ തോളില്‍ തട്ടുന്നുമുണ്ട്. മറ്റൊരു ദൃശ്യത്തില്‍, അദ്ദേഹം കൂടുതല്‍ യാത്രക്കാരുമായി സംസാരിക്കുന്നത് കാണാം.
ଭୁବନେଶ୍ୱର ଷ୍ଟେସନ ବୁଲିବା ସମୟରେ ଯାତ୍ରୀ ମାନଙ୍କ ସହିତ କଥା ହେଲି। ଯାତ୍ରୀ ମାନଙ୍କ ସହ କଥା ହେବା ବେଳେ ସେମାନଙ୍କର ବିଭିନ୍ନ ସମସ୍ୟା ଓ ସୁବିଧା ସମ୍ପର୍କରେ ପଚାରି ବୁଝିଲି I. 🙏#JanAshirwadJatra pic.twitter.com/PK7LFX7dv8
— Ashwini Vaishnaw (@AshwiniVaishnaw) August 19, 2021