തിരുവനന്തപുരം:പ്രതിസന്ധികളോട് പടവെട്ടി കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പ സിൽ നിന്ന് എംഫിൽ(M.Phil ) പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ രാഹുൽ വിജയന് അഭിനന്ദനങ്ങൾ.കൊല്ലം ജില്ലയിലെ അച്ചൻകോവിലിൽ ഗിരിജൻ കോളനിയിലെ താമസക്കാരായ ശ്രീ.വിജയകുമാറിന്റെയും ശ്രീമതി അനിതയുടെയും മകനാണ് രാഹുൽ വിജയൻ . രാധികയാണ് സഹോദരി.
സാമൂഹികവും സാമ്പത്തികവുമായി ഏറെ പിന്നോക്കം നിൽക്കുന്ന മലൈപണ്ടാരം വിഭാഗത്തിൽ നിന്നാണ് മികച്ച വിജയത്തോടെ ഇദ്ദേഹം ഉയർന്ന് വന്നത്.കൊല്ലം എസ് എൻ കോളേജിൽ നിന്ന് എം എയും കൊല്ലം കർമലറാണി ട്രെയിനിംഗ് കോളേജിൽ നിന്ന് ബിഎഡും രാഹുൽ വിജയൻ സ്വന്തമാക്കി.പ്രതിസന്ധികളെ തരണം ചെയ്ത് നേടിയെടുത്ത വിദ്യാഭ്യാസം പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് കൂടി പ്രയോജനകരമാകുംവിധം ഉപയോഗിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു.
.
രാഹുൽ വിജയൻ്റെ തുടർവിദ്യാഭ്യാസത്തിന് എല്ലാവിധ പിന്തുണയും നൽകുന്നതിനൊപ്പം മുഴുവൻ വിദ്യാർഥികൾക്കും ഉന്നത വിദ്യാഭ്യാസം സാധ്യമാകുന്ന തരത്തിൽ കൂടുതൽ സൗകര്യങ്ങൾ തുടർന്നും സർക്കാർ ഒരുക്കുന്നതാണെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു.