KeralaNewsUncategorized

പിണറായി സര്‍ക്കാറിന് രാഹുല്‍ ഗാന്ധിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ; കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മോശമെന്ന് വിമര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി എംപി

കല്‍പ്പറ്റ: പിണറായി സര്‍ക്കാറിന് രാഹുല്‍ ഗാന്ധിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് , കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മോശമെന്ന് വിമര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രിയ്ക്കെതിരെ രാഹുലിന്റെ വിമര്‍ശനം. കൊവിഡിനെതിരെ പോരാടുന്നതില്‍ കേരളത്തിന് വീഴ്ചയുണ്ടായെന്ന ഹര്‍ഷ വര്‍ധന്റെ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ‘കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്റെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. രാജ്യം കൊവിഡിനെതിരെ ഒരുമിച്ചാണ് പോരാടുന്നത്. അതിന് ഒരു ഭാഗം മാത്രം നോക്കി കുറ്റം പറയുന്നത് ശരിയായ നടപടിയല്ലെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലും വയനാട്ടിലും കോവിഡ് പ്രതിരോധം മികച്ച രീതിയിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.

വയനാട്ടില്‍ കോവിഡ് പ്രതിരോധത്തെ കുറച്ച് കൂടി പ്രത്യേകമായി കാണേണ്ടതുണ്ട്. ഇവിടെ പിന്നാക്ക വിഭാഗങ്ങളുണ്ട്, ആദിവാസി ജനസമൂഹമുണ്ട്. അവര്‍ക്ക് കൂടുതല്‍ പിന്തുണകൊടുത്തു കൊണ്ട് കാര്യങ്ങളെ കുറച്ച് കൂടി ശ്രദ്ധയോടെ കാണേണ്ടതുണ്ട്. ഇന്ന് ജില്ലാ ഭരണകൂടവുമായി നടത്തിയ യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. പൊതുവില്‍ വയാനാട്ടിലെയും കോവിഡ് പ്രതിരോധം തൃപ്തികരമാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button