KeralaNews

രാഹുൽ വയനാടിനെ ഒഴിവാക്കും; മത്സരിക്കാൻ പ്രിയങ്ക ഗാന്ധി എത്തില്ല, പരിഗണിയ്ക്കുക ഈ നേതാവിനെ

ന്യൂഡൽഹി: വയനാട് മണ്ഡലം ഒഴിഞ്ഞ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ തുടരാൻ തീരുമാനമായെന്ന് റിപ്പോർട്ട്. അങ്ങനെയെങ്കിൽ വയനാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി എത്തിയേക്കില്ലെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിൽ വയനാട്ടിൽ കേരളത്തിൽ നിന്നുള്ള നേതാക്കളെ പരിഗണിച്ചേക്കും. രാഹുലിന് പകരക്കാരിയായി പ്രിയങ്ക ഗാന്ധി മത്സരിക്കാൻ എത്തുമെന്ന അഭ്യൂഹം നേരത്തെ ഉയർന്നിരുന്നു.

പ്രായോഗിക കാര്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് പാർട്ടി രാഹുൽ ഗാന്ധിയോട് വയനാട് ഒഴിഞ്ഞ് റായ്ബറേലിയിൽ തുടരാൻ നിർദ്ദേശിച്ചത്. ഇപ്പോൾ നേടിയ വിജയത്തിന്റെ അന്തരീക്ഷം വയനാട്ടിൽ തുടർന്നാൽ പാർട്ടിക്ക് ലഭിക്കില്ലെന്ന വിലയിരുത്തൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലും ഉയർന്നിരുന്നു.

ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ നില മെച്ചപ്പെടുത്തിയതിന് കാരണം റായ്ബറേലിയിലെ മത്സരമാണെന്നാണ് യുപി നേതാക്കൾ പറയുന്നത്. അതുകൊണ്ട് പിസിസി നേതൃത്വവും രാഹുൽ യുപിയിൽ തുടരണമെന്ന നിർദ്ദേശമാണ് മുന്നോട്ടുവച്ചത്. അതേസമയം, പ്രിയങ്ക വയനാട്ടിൽ മത്സരിക്കില്ലെന്ന കാര്യത്തിലും തീരുമാനമുണ്ടായിട്ടുണ്ട്. രാഹുൽ ഗാന്ധിയെക്കൂടാതെ ആ കുടുംബത്തിൽ നിന്നുള്ള മറ്റൊരു നേതാവ് ഈ സഭയിലേക്ക് വേണ്ടെന്ന തീരുമാനത്തെ തുടർന്നാണിത്. അതുകൊണ്ട് കേരളത്തിൽ നിന്നുള്ള നേതാവിന് തന്നെയാണ് മണ്ഡലത്തിലേക്ക് പരിഗണിക്കുക.

ഇതിനിടെ, തൃശൂരിലെ തോൽവിയെ തുടർന്ന് ഇടഞ്ഞ കെ മുരുളീധരനെ വയനാട്ടിൽ മത്സരിപ്പിക്കുമെന്ന് അഭ്യൂഹം ശക്തമായിരുന്നു. പൊതു ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പറഞ്ഞ മുരളീധരനെ തിരകെയെത്തിക്കാൻ ഇത് മാത്രമാണ് കെപിസിസിക്ക് മുന്നിലെ ഏക പോംവഴി. വയനാട്ടിൽ ഉപതിരഞ്ഞെടുപ്പുണ്ടായാൽ മുരളീധരനെ പരിഗണിക്കണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെടുമെന്നാണ് മുതിർന്ന് കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന.

കെ. മുരളീധരൻ വഴങ്ങിയില്ലെങ്കിലേ മറ്റൊരാളിലേക്ക് അന്വേഷണം നീളൂ. ഇനി ഒരു മത്സരത്തിനും പാർട്ടി യോഗങ്ങൾക്കും ഇല്ലെന്ന് പ്രഖ്യാപിച്ച് ഫോൺപോലും ഓഫാക്കിയിരിക്കുകയാണ് അദ്ദേഹം. രാഹുൽ വലിയ ഭൂരിപക്ഷത്തിന് ജയിച്ചെങ്കിലും മികച്ചൊരു സ്ഥാനാർത്ഥി ഇല്ലെങ്കിൽ വയനാട്ടിൽ ഇനി ജയം എളുപ്പമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button