FeaturedNationalNews

രാഹുൽ ഗാന്ധിയ്ക്ക് കൊവിഡ്

ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എം.പി.യുമായ രാഹുൽ ഗാന്ധിയ്ക്ക് കൊ വിഡ് സ്ഥിരീകരിച്ചു.നേരിയ രോഗ ലക്ഷണങ്ങളെ തുടർന്ന് പരിശോധന നടത്തുകയായിരുന്നുവെന്ന് രാഹുൽ ട്വിറ്ററിലൂടെ അറിയിച്ചു.

താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ അദ്ദേഹം ദില്ലിയിലെ വസതിയിലാണുള്ളത്.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ആണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്.

കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം തടയുന്നതിനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി സിങ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. വാക്സിനേഷൻ വേഗത്തിലാക്കണം എന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് മൻമോഹൻ സിങ്ങിന്റെ കത്തിൽ ഉണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker