‘എന്നെയും അറസ്റ്റ് ചെയ്യൂ’; മോദിക്കെതിരെ പോസ്റ്റര്‍ പതിച്ചവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ 17 പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്നെയും അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു.
‘ഞങ്ങളുടെ കുഞ്ഞുങ്ങളുടെ വാക്സിന്‍ മോദിജി എന്തിന് വിദേശത്തേക്ക് അയച്ചു’ എന്ന പോസ്റ്ററിന്റെ ചിത്രവും രാഹുല്‍ ട്വിറ്ററില്‍ നല്‍കിയിട്ടുണ്ട്. അതേസമയം, ഡല്‍ഹി പോലീസിന്റെ നടപടിയില്‍ നിരവധിപ്പേര്‍ ഇതിനോടകം വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ട്വിറ്ററില്‍ ‘അറസ്റ്റ് മീ’ ക്യാംമ്പയിനും ട്രെന്‍ഡിംഗാണ്.
സര്‍ക്കാരിന്റെ വാക്സിന്‍ നയം ചോദ്യം ചെയ്തായിരുന്നു പ്രധാനമന്ത്രിക്കെതിരേ ഡല്‍ഹിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. എണ്ണൂറിലധികം പോസ്റ്ററുകളും ബാനറുകളുമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ 17 പേരെയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി നടന്‍ പ്രകാശ് രാജും രംഗത്ത് വന്നിരിന്നു. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ട വാക്‌സിന്‍ എന്തിനാണ് വിദേശരാജ്യങ്ങള്‍ക്ക് നല്‍കിയത്? എന്നതായിരുന്നു പോസ്റ്ററിലെ ഉള്ളടക്കം. പോസ്റ്ററിലെ ഇതേ ചോദ്യം ട്വീറ്റ് ചെയ്ത് കൊണ്ടാണ് പ്രകാശ് രാജ് പ്രതിഷേധം അറിയിച്ചത്. താനും ചോദിക്കുന്നു, എന്നെയും അറസ്റ്റ് ചെയ്യു എന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.