CrimeNationalNews

ക്വൊട്ടേഷന്‍ ഉറപ്പിച്ച പണം ലഭിച്ചില്ല,വാടകകൊലയാളി പോലീസിനെ സമീപിച്ചു;തെളിഞ്ഞത് അഭിഭാഷകയുടെ കൊലപാതകം

ലഖ്‌നൗ: ഉത്തർപ്രദേശിലെ മീററ്റിൽ ജാമ്യത്തിലിറങ്ങിയ വാടകക്കൊലയാളി പോലീസിനെ സമീപിച്ചതിനെ തുടർന്ന് ചുരുളഴിഞ്ഞത് ഒരു വർഷം പഴക്കമുള്ള കൊലപാതകത്തിൻ്റെ മറ്റൊരു മുഖം. ചെയ്ത ജോലിക്ക് പണം ലഭിക്കാതെയായതോടയാണ് നീരജ് ശർമ്മയെന്ന വാടക കൊലയാളി പോലീസിനെ സമീപിച്ചത്.

അഞ്ജലി ഗാർഗിയെന്ന അഭിഭാഷകയെ കൊലപ്പെടുത്താൻ ആസൂത്രകർ കരാർ കൊലയാളിയായ നീരജ് ശർമ്മയ്ക്ക് 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇയാൾക്ക് നൽകിയില്ലെന്നാണ് പോലീസ് വിശദീകരണം.

മീററ്റിലെ ഉമേഷ് വിഹാർ കോളനിയിൽ താമസിക്കുന്ന അഞ്ജലിയെന്ന യുവതി വീട്ടിലേക്ക് മടങ്ങവേ രണ്ട് പേർ ചേർന്ന് വെടിവച്ചു കൊല്ലുകയായിരുന്നു. ടിപി നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ 2023 ജൂൺ 7-നാണ് സംഭവം.

വസ്തു തർക്കത്തിൽ ഏർപ്പെട്ടിരുന്ന യുവതിയുടെ മുൻഭർത്താവിനെയും കുടുംബത്തെയും പോലീസ് കേസിൻ്റെ പ്രാരംഭഘട്ടത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, ഇവരെ പിന്നീട് വിട്ടയച്ചു.

മുൻ ഭർത്താവ് നിതിൻ ഗുപ്തയുടെ പേരിലുള്ള വീട്ടിലാണ് അഞ്ജലി താമസിച്ചിരുന്നത്. എന്നാൽ, ഇവർ താമസിച്ചിരുന്ന വീട് മുൻ ഭർത്താവിൻ്റെ മാതാപിതാക്കൾ യശ്പാൽ, സുരേഷ് ഭാട്ടിയ എന്നിവർക്ക് വിറ്റു. പക്ഷേ ഇവർ വീട് ഒഴിയാൻ തയ്യാറാകാത്തതിനെ തുടർന്ന് തർക്കത്തിൽ കലാശിക്കുകയായിരുന്നു.

വീട് വാങ്ങിയവർ അഞ്ജലിയെ കൊലപ്പെടുത്താനായി രണ്ടു ലക്ഷം രൂപ നൽകി ശർമ്മയെയും മറ്റ് രണ്ടു വാടക കൊലയാളികളെയും നിയമിക്കുകയായിരുന്നുവെന്ന് കൊലപാതകം നടന്ന് ദിവസ്സങ്ങൾക്കുള്ളിൽ പോലീസ് കണ്ടെത്തിയിരുന്നു.തുടർന്ന് നീരജ് ശർമ്മയും വീട് വാങ്ങിയവരെയും മറ്റ് രണ്ട് കൊലയാളികളെയും പോലീസ് അറസ്റ്റ് ചെയ്തു.

എന്നാൽ, ഒരു വർഷത്തിനു ശേഷംനീരജ് ശർമ്മ ജാമ്യത്തിലിറങ്ങിയതോടെയാണ് കൊലപാതകത്തിൻ്റെ മറ്റൊരു മുഖം ചുരുളഴിയുന്നത്. അഞ്ജലിയുടെ കൊലപാതകത്തിൽ മുൻഭർത്താവിനും കുടുംബത്തിനും കൂടി പങ്കുണ്ടെന്ന് ഇതോടെ വെളിപ്പെട്ടു. മുൻ മരുമകളെ കൊലപ്പെടുത്താനായി ഇവർ 20 ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും ഒരു ലക്ഷം രൂപ അഡ്വാൻസായി നൽകുകയും ചെയ്തതിരുന്നതായി നീരജ് പോലീസിനോട് പറഞ്ഞു.

അറസ്റ്റിലായ ഇയാൾ ബാക്കി പണമായ 19 ലക്ഷം രൂപക്കായി ഇവരെ സമീപിച്ചെങ്കിലും ഇവർ നിരസിക്കുകയായിരുന്നു. കുടുംബവുമായുള്ള ഫോൺ സംഭാഷണമുൾപ്പടെ ഇയാൾ പോലീസിന് ഹാജരാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker