‘പെട്ടെന്ന് പെട്രോള്‍ നിറച്ചോളൂ, തിരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കുകയാണ്’: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: യുപി ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കവേ ഇന്ധന വില വര്‍ധനവില്‍ മോഡി സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കുകയാണെന്നും ഉടന്‍ പെട്രോള്‍ ടാങ്കുകള്‍ നിറച്ചോളൂ എന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
രാജ്യാന്തര ക്രൂഡ് ഓയില്‍ വില വര്‍ധിച്ചിട്ടും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്. തിരഞ്ഞെടുപ്പ് പ്രമാണിച്ചാണ് ഇതെന്നാണ് പരക്കെയുള്ള വാദം. രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ചാണ് വില കുറയുകയും കൂടുകയും ചെയ്യുന്നതെന്നാണ് കമ്പനികളും സര്‍ക്കാറും വിശദീകരിക്കാറുള്ളത്.
ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുതിച്ചുയര്‍ന്നിട്ടുമുണ്ട്. നാളെയാണ് യുപിയില്‍ അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് പിന്നാലെ ഇന്ധനവില വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
फटाफट Petrol टैंक फुल करवा लीजिए।
— Rahul Gandhi (@RahulGandhi) March 5, 2022
मोदी सरकार का ‘चुनावी’ offer ख़त्म होने जा रहा है। pic.twitter.com/Y8oiFvCJTU