കോട്ടയം: വിദേശരാജ്യങ്ങളില്‍ നിന്നും നാട്ടിലെത്തുന്നവരുടെ അഭയകേന്ദ്രങ്ങളാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍. ഓരോ ജില്ലകളിലെയും ഹോസ്റ്റലുകളും കോളേജുകളുമൊക്കെ ഇങ്ങനെ ക്വറന്റൈന്‍ കേന്ദ്രങ്ങളാക്കി പരിവര്‍ത്തനം ചെയ്തിട്ടുമുണ്ട്. ഇത്തരത്തില്‍ കോട്ടയം നഗരത്തിനടുത്തുള്ള ഏറ്റവും പ്രധാന ക്വാറന്റൈന്‍ കേന്ദ്രമാണ് കളത്തിപ്പടിയിലേത്. നിരവധി പേരാണ് നിരീക്ഷണത്തിനായി ഇവിടെയെത്തുന്നത്. രോഗം സ്ഥിരീകരിച്ചവരും. രോഗമില്ലാതെ നിരീക്ഷണം പൂര്‍ത്തിയാക്കി വീടുകളിലേക്ക് മടങ്ങിയവരും ഏറെയാണ്.
ആദ്യ ഘട്ടത്തില്‍ ഒറ്റയ്ക്ക് ഒറ്റയ്ക്കുള്ള മുറികളില്‍ തങ്ങുന്നതിനാണ് ആലോചനകള്‍ നടന്നെങ്കിലും പിന്നീട് കുടുംബങ്ങളുടെ സൗകര്യത്തിനായി ഫാമിലി റൂമുകള്‍ ഒരുക്കുകയാണ്.ഈ സൗകര്യം വിനിയോഗിച്ചാണ് വിദേശത്തുനിന്നെത്തിയ യുവതിയും യുവാവും ക്വാറെൈന്റന്‍ സെന്റര്‍ അവിഹിതത്തിനുള്ള ഇടത്താവളമായി ഉപയോഗിച്ചത്.ദമ്പതികളെന്ന വ്യാജേനയാണ് രണ്ടുപേരും ഇവിടെ താമസിച്ചുവന്നത്. എന്നാല്‍ പിന്നീട് അഛനെ കാണാനെന്ന വ്യാജേന മുങ്ങുകയായിരുന്നു.ക്വാറന്റൈന്‍ ലംഘിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ യുവാവും യുവതിയും കുടുങ്ങി.
തിരിച്ചറിയില്‍ രേഖയിലെ വിലാസത്തില്‍ പോലീസ് എത്തിയതോടെയാണ് ഇരുവരും യഥാര്‍ത്ഥ ദമ്പതികളല്ലെന്ന് പിടികിട്ടിയത്. കേസില്‍ പെട്ട യുവാവിനെ തേടി യാഥാര്‍ത്ഥ ഭാര്യ കോട്ടയം പോലീസ് സ്‌റ്റേഷനില്‍ എത്തുക കൂടി ചെയ്തതോടെ കഥ ക്ലൈമാക്‌സിലെത്തി.