കോട്ടയം:ഓവർടേക്ക് ചെയ്യുന്നതിനിടെ എതിർദിശയിൽ എത്തിയ പിക്ക് അപ്പ് ലോറി ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് ദാരുണാന്ത്യം.ഏറ്റുമാനൂരിൽ പാലാ റോഡിലാണ് അപകടം.
ഏറ്റുമാനൂർ വെട്ടിമുകൾ കമ്പിനിമലയിൽ അനിൽ എന്ന പൾസർ കണ്ണൻ – 30, കണ്ണന്റെ അമ്മയുടെ അനുജത്തി വെട്ടിമുകൾ കിഴതറയിൽ സിന്ധു (42) എന്നിവരാണ് മരിച്ചത്.ഏറ്റുമാനൂർ പാലാ റോഡിൽ കിസ്മത്ത് പടിയിൽ ഇന്ത്യൻ ഓയിൽ പമ്പിന് മുൻവശത്താണ് അപകടം ഉണ്ടായത്.
അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.മുന്നിൽ പോകുകയായിരുന്ന ബൈക്കിനെ അനിൽ ഓവർ ടേക്ക് ചെയ്യുന്നതിനിടെ ബൈക്കിലിടിച്ച് അനിലും, സിന്ധുവും, മത്സ്യവുമായി പോകുകയായിരുന്ന ലോറിക്കടിയിലേക്ക് വീണ് തൽക്ഷണം മരിക്കുകയായിരുന്നു.
ഇരുവരുടെയും തല തകർന്നു എന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News