തിരുവനന്തപുരം :ഏറ്റവുമധികം പൊതുകടം പേറുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒൻപതാം സ്ഥാനത്ത്. കഴിഞ്ഞ വർഷവും കേരളം ഒൻപതാം സ്ഥാനത്തായിരുന്നു. 3.29 ലക്ഷം കോടിയാണ് കേരളത്തിന്റെ ഇപ്പോഴത്തെ പൊതുകടമെന്ന് ബജറ്റ് രേഖകൾ ചൂണ്ടിക്കാട്ടുന്നു. യുപിയാണ് ഏറ്റവും കൂടുതൽ പൊതുകടമുള്ള സംസ്ഥാനം: 6.29 ലക്ഷം കോടി.
രണ്ടാമത് തമിഴ്നാടും മൂന്നാമത് മഹാരാഷ്ട്രയുമാണ്. ഏറ്റവും കുറച്ചു പൊതുകടമുള്ള സംസ്ഥാനം മിസോറം ആണ്. പിന്നാലെ സിക്കിമും (8,065 കോടി) പുതുച്ചേരിയും (10,063 കോടി). കഴിഞ്ഞ തവണയും യുപി തന്നെയായിരുന്നു കടപ്പെരുപ്പത്തിൽ ഒന്നാം സ്ഥാനത്ത്. എന്നാൽ, കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്ന തമിഴ്നാട് ഇക്കുറി രണ്ടാം സ്ഥാനത്തെത്തി. രണ്ടാമതായിരുന്ന മഹാരാഷ്ട്ര ഇപ്പോൾ മൂന്നാമതും മൂന്നാമതായിരുന്ന ബംഗാൾ ഇക്കുറി നാലാമതുമായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News