പബ്ജിയ്ക്ക് അടിമയായ 14കാരന്‍ സ്വന്തം കുടുംബത്തിലെ 4 പേരെ കൂട്ടക്കുരുതി നടത്തി
ലാഹോര്‍: 14കാരന്‍ സ്വന്തം കുടുംബത്തെ കൂട്ടക്കൊല ചെയ്തു. അമ്മയും സഹോരിമാരും ഉള്‍പ്പെടെ സ്വന്തം കുടുംബത്തിലെ നാല് പേരെയാണ് കൗമാരക്കാരന്‍ വെടിവെച്ചു കൊലപ്പെടുത്തിയത്.
ഓണ്‍ലൈന്‍ ഗെയിമായ പബ്ജിക്ക് അടിമയായിരുന്നു കൗമാരക്കാന്‍. പാകിസ്ഥാനിലെ ലാഹോറിലാണ് ലോകത്തെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. തോക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതിക്ക് മാനസിക പ്രയാസങ്ങളുണ്ടായിരുന്നതായിട്ടാണ് പൊലീസ് നിഗമനം.
നാഹിദ് മുബാറക് (45), മകന്‍ തൈമൂര്‍(22), പെണ്‍മക്കളായ 17കാരി, 11കാരി എന്നിവരാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകളോളം നിര്‍ത്താതെ പബ്ജി കളിച്ചിരുന്ന പ്രതി സമീപ ദിവസങ്ങളില്‍ മാതാവുമായി വഴക്കിട്ടിരുന്നു. വഴക്ക് മൂര്‍ച്ഛിച്ചതോടെ പിസ്റ്റളെടുത്ത് വെടിവെച്ചു. അമ്മ മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം ഉറങ്ങി കിടക്കുകയായിരുന്ന സഹോദരങ്ങളെയും കൊലപ്പെടുത്തി. ശേഷം പബ്ജി പൂര്‍ത്തിയാക്കി കിടന്നുറങ്ങി.
വെടിയൊച്ച കേള്‍ക്കാതിരുന്ന അയല്‍വാസികള്‍ക്ക് സംശയമുണ്ടായിരുന്നില്ല. രാവിലെ എഴുന്നേറ്റ ശേഷം പ്രതി വീട്ടുകാര്‍ കൊല്ലപ്പെട്ട വിവരം അയല്‍ക്കാരെ അറിയിച്ചു. എനിക്കൊന്നും അറിയില്ലെന്നും ഞാന്‍ മുകളിലെ മുറിയില്‍ ഉറങ്ങുകയായിരുന്നു എന്നും പൊലീസിനോട് പറഞ്ഞു. അതേസമയം ലൈസന്‍സുള്ള തോക്കാണ് കുട്ടി ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.