ലോക്ക് ഡൗണില്‍ പ്രിയ വാര്യര്‍ വീട്ടിലിരുന്ന് പാടി അഭിനയിച്ച മ്യൂസിക് വീഡിയോ വരുന്നു
ഒരൊറ്റ ചിത്രത്തിലൂടെ ലോകം മുഴുവന്‍ ശ്രദ്ധനേടിയ മലയാളികളുടെ പ്രിയ താരമാണ് പ്രിയ വാര്യര്‍. പ്രിയ ആദ്യമായി പാടി അഭിനയിക്കുന്ന ഹിന്ദി മ്യൂസിക് വീഡിയോ റിലീസിനൊരുങ്ങുകയാണ്. പ്രമുഖ നിര്‍മ്മാതാവും സംവിധായകനുമായ അശോകന്‍ പി.കെ. ആണ് ഈ മ്യൂസിക് വീഡിയോ നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്നത്.
പ്രിയ വാര്യര്‍ ആദ്യമായി ഹിന്ദിയില്‍ പാടി അഭിനയിക്കുന്ന മ്യൂസിക് വീഡിയോ ആണിത്. അവതരണത്തിലെയും ചിത്രീകരണത്തിലെയും പുതുമകള്‍ കൊണ്ട് വേറിട്ടുനില്‍ക്കുന്നതായിരിക്കും ഈ വീഡിയോ എന്ന് അശോകന്‍ പറഞ്ഞു. ഹൃദയസ്പര്‍ശിയായ വരികളും ഇമ്പമേറിയ സംഗീതവും കൈമുതലാക്കിയാണ് മ്യൂസിക് വീഡിയോ ഒരുങ്ങുന്നത്. വീഡിയോയുടെ പ്രമോ സോങ്ങ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടായിരുന്നു ഈ വീഡിയോയുടെ ചിത്രീകരണം. പ്രിയയും മറ്റുള്ളവരും അവരവരുടെ വീടുകളില്‍ തന്നെയിരുന്നാണ് വീഡിയോയുടെ ഭാഗമായിട്ടുള്ളത്. മ്യൂസിക് വീഡിയോ ഉടന്‍ പ്രേക്ഷകരിലേക്ക് എത്തും. ഗാനരചന നൗമാന്‍ മേമന്‍, സംഗീതം ക്രിസ്റ്റസ് സ്റ്റീഫന്‍, മ്യൂസിക് പ്രൊഡക്ഷന്‍ സന്തോഷ് നായര്‍, എഡിറ്റര്‍ മെഹറലി പൊയ്‌ലുങ്ങല്‍ ഇസ്മയല്‍, പി.ആര്‍.ഒ. പി.ആര്‍. സുമേരന്‍.