റോഷനെ കെട്ടിപ്പിടിച്ച് പ്രിയ വാര്യര്‍! ആരാധകര്‍ക്ക് വീണ്ടും കണ്‍ഫ്യൂഷന്‍; ചിത്രം വൈറല്‍
ഒമര്‍ ലുലു ചിത്രം ഒരു അഡാറ് ലവ്വിലൂടെയാണ് നായിക പ്രിയ വാര്യരും നായകന്‍ റോഷനും ശ്രദ്ധേയരായത്. സിനിമയുടെ റിലീസിന് മുമ്പ് തന്നെ ചിത്രത്തിലെ നായികയായ പ്രിയ വാര്യര്‍ ലോകപ്രശസ്തി നേടിയിരിന്നു. മാണിക്യമലരായ പൂവി എന്നു തുടങ്ങുന്ന ഗാനത്തിലെ ഒരു കണ്ണിറുക്കല്‍ രംഗമാണ് പ്രിയയെ പ്രശസ്തയാക്കിയത്. ഇരുവരും തമ്മിലുള്ള സൗഹൃദം സിനിമയ്ക്ക് ശേഷവും നില നിന്നുപോന്നു.
ആദ്യ ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ പ്രിയയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ ഒപ്പം നിന്ന സുഹൃത്താണ് റോഷന്‍. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നായിരുന്നു ഇരുവരും വ്യക്തമാക്കിയത്. ഇപ്പോള്‍ റോഷനോടൊപ്പം കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് പ്രിയ പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടേയും ഈ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഗംഭീര ജോഡി എന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.