പ്രിയാ വാര്യരെ പ്രചോദിപ്പിച്ച ഋഷി കപൂറിന്റെ ആ വാക്കുകള്‍
ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ എക്കാലത്തെയും വലിയ ഇതിഹാസ താരങ്ങളിലൊന്നാണ് ഋഷി കപൂര്‍. അര്‍ബുദത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായുണ്ടായ അദ്ദേഹത്തിന്റെ അന്ത്യവാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. ഋഷി കപൂറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ചലച്ചിത്രലോകത്തുള്ളവരും ആരാധകരും രംഗത്ത് എത്തി. ഋഷി കപൂറിന്റെ വാക്കുകള്‍ പ്രചോദനമായിരുന്നുവെന്നാണ് പ്രിയ വാര്യര്‍ പറയുന്നു.
പ്രിയ വാര്യരുടെ കണ്ണിറുക്കല്‍ ഹിറ്റായ സമയത്ത് ഋഷി കപൂര്‍ പ്രശംസിച്ചിരുന്നു. വലിയ താരപദവി പ്രിയ വാര്യരെ കാത്തിരിക്കുന്നുണ്ടെന്ന് കരുതുന്നുവെന്നായിരുന്നു ഋഷി കപൂര്‍ പറഞ്ഞത്. ഋഷി കപൂറിന്റെ വാക്കുകള്‍ അന്ന് ആരാധകര്‍ ഏറ്റെടുത്തിരുന്നു. തന്റെ കാലത്ത് പ്രിയ വാര്യര്‍ ഉണ്ടായിരുന്നില്ലല്ലോ എന്നും ഋഷി കപൂര്‍ പറഞ്ഞിരുന്നു. അങ്ങയുടെ വാക്കുകള്‍ തനിക്ക് എത്രമാത്രം വേണ്ടപ്പെട്ടതായിരുന്നുവെന്ന് പറയാന്‍ പോലും കഴിഞ്ഞിരുന്നില്ലല്ലോയെന്നാണ് പ്രിയാ വാര്യര്‍ പറയുന്നത്. ആ വാക്കുകള്‍ തന്നെ പ്രചോദിപ്പിച്ചിരുന്നുവെന്നും കഴിവില്‍ വിശ്വാസം വീണ്ടെടുക്കാന്‍ സഹായിച്ചിരുന്നുവെന്നും പ്രിയ വാര്യര്‍ പറയുന്നു. എപ്പോഴും ഋഷി കപൂറിനെ മിസ് ചെയ്യുമെന്നും പ്രിയ വാര്യര്‍ പറയുന്നു.