CrimeKeralaNews

കണ്ണൂരില്‍ സ്വകാര്യ ട്യൂഷന്‍സെന്റുകളില്‍ റെയ്ഡ്,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിടിയില്‍

കണ്ണൂർ:സർക്കാർ ശമ്പളത്തിനൊപ്പം വരുമാനം വർദ്ദിപ്പിക്കുന്നതിനായി സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ ക്ലാസ്സെടുക്കുന്ന ഉദ്യോഗസ്ഥർക്ക് തടയിടാൻ വിജിലൻസിന്റെ നടപടി.നടപടിയുടെ ഭാഗമായി പയ്യന്നൂരിലെയും ഇരിട്ടിയിലെയും സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ ക്ലാസെടുത്തുകൊണ്ടിരുന്ന സർക്കാർ ഉദ്യോഗസ്ഥർ വിജിലൻസ് റെയ്ഡിൽ പിടിയിലായി. ഇവർക്കെതിരേ കേസെടുക്കാനാണ് വിജിലൻസ് കണ്ണൂർ യൂണിറ്റ് നിർദ്ദേശം നൽകിയിരിക്കുന്നത്.

വിവിധ പി.എസ്.സി. കോച്ചിങ് സെന്ററുകളിൽ ശനിയാഴ്ച പത്തുമണിയോടെ റെയ്ഡ് നടത്താനായിരുന്നു വിജിലൻസ് സംഘത്തിന് ലഭിച്ച നിർദ്ദേശം.ഇതേ തുടർന്നാണ് വിവിധ കേന്ദ്രങ്ങളിൽ വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം റെയ്ഡ് നടന്നത്.

പയ്യന്നൂർ സഹകരണ ആശുപത്രിക്ക് എതിർവശമുള്ള പി.എസ്.സി. കോച്ചിങ് സെന്ററിൽ ക്ലാസെടുക്കുകയായിരുന്ന കണ്ണൂർ മേക്കുന്ന് സ്വദേശിയായ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥൻ, പയ്യന്നൂർ സെയ്ന്റ് മേരീസ് സ്‌കൂളിന് സമീപമുള്ള കോച്ചിങ് സെന്ററിൽ ക്ലാസെടുക്കുകയായിരുന്ന ഇളമ്പച്ചി സ്വദേശിയായ കാസർകോട്ടെ അദ്ധ്യാപകൻ, മലപ്പുറം ജില്ലക്കാരനായ സർക്കാർ ഉദ്യോഗസ്ഥൻ, ഇരിട്ടിയിലെ ട്യൂഷൻസെന്ററിൽ ക്ലാസെടുക്കുകയായിരുന്ന അമ്പലവയൽ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിലെ സീനിയർ അസിസ്റ്റന്റ് എന്നിവരാണ് പിടിയിലായത്.

സർക്കാർ ഉദ്യോഗസ്ഥരാണെന്ന് തിരിച്ചറിയാതെയാണ് ഇത്തരത്തിൽ പലയിടത്തും ഉദ്യോഗസ്ഥർ ക്ലാസ്സുകളെടുക്കുന്നത്.അതിനാൽ തന്നെ ഇവരുടെ യഥാർഥ പേരും മറ്റു തിരിച്ചറിയൽരേഖകളും ഒന്നും സ്ഥാപനത്തിൽ ഉണ്ടാകില്ല.മണിക്കൂറിന് 2000 രൂപമുതലാണ് ഇവർക്ക് പല സ്ഥാപനങ്ങളിലും വേതനം നൽകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button