News
പാലക്കാട് ചിറ്റൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് മുപ്പതോളം പേർക്ക് പരിക്ക്
പാലക്കാട്: ചിറ്റൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. നല്ലേപ്പിള്ളി അണ്ണാംതോടാണ് അപകടമുണ്ടായത്. രണ്ടു ബസുകളിലെയും ഡ്രൈവര്‍മാരും വിദ്യാര്‍ഥികളുമുള്‍പ്പെടെ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൊഴിഞ്ഞാമ്പാറയിലേയ്ക്കും തൃശൂരിലേക്കും പോകുന്ന സ്വകാര്യ ബസ്സുകളാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ രണ്ട് ബസ്സുകളുടേയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. രണ്ട് ഡ്രൈവര്‍മാര്‍ക്കും സാരമായ പരിക്കുണ്ട്. ഒരു ഡ്രൈവറുടെ കാല് കുടുങ്ങിയ നിലയിലായിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.
ബസ്സുകളുടെ മുന്‍ഭാഗത്തിരുന്നവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലുമെത്തിച്ച് ചികിത്സ നല്‍കി. ചിലരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News