‘പ്രിന്‍സിപ്പല്‍ ആയാല്‍ ഇങ്ങനെ വേണം’ വിദ്യര്‍ത്ഥികള്‍ക്കൊപ്പം ഡാന്‍സ് കളിച്ച് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടി വൈദികന്‍
വിദ്യാര്‍ത്ഥികള്‍ എന്നും ഭയപ്പാടോടെ കേള്‍ക്കുന്ന പേരാണ് പ്രിന്‍സിപ്പല്‍. ആ സ്ഥാനം വഹിക്കുന്നത് സ്ത്രീയോ പുരുഷനോ ആയിക്കൊള്ളട്ടെ, വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഉള്ളില്‍ അല്‍പ്പമെങ്കിലും ഭയപ്പാടേടെയാകും നോക്കിക്കാണുക. ഇവിടെയിതാ പതിവുകള്‍ക്കെല്ലാം വിപരീതമായി കോളജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവെച്ച് താരമായിരിക്കുകയാണ് ഒരു വൈദീകനായ കോളജ് പ്രിന്‍സിപ്പല്‍. വയനാട് സുല്‍ത്താന്‍ ബത്തേരി ജോണ്‍ ബോസ്‌കോ കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് ഉള്ളാട്ടിലാണ് മാസ്മരിക ചുവടുകളോടെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചത്.
ചുവടൊട്ടും പിഴയ്ക്കാത്ത ഏറെ ആസ്വദിച്ചുള്ള അച്ചന്റെ നൃത്തം കണ്ട് ചുറ്റും നില്‍ക്കുന്നവര്‍ കരഘോഷം മുഴക്കുന്നുണ്ട്. ‘ഫാദര്‍ ജോയ് ഉള്ളാട്ടിലിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെക്കപ്പെട്ടത്. ‘പ്രിന്‍സിപ്പലായാല്‍ ഇങ്ങനെ വേണം’ എന്നാണ് കമന്റുകള്‍ ഏറെയും.