പ്രധാനമന്ത്രിയുടെ കേരള സന്ദർശനം; ഇന്നത്തെ അവധി, ഗതാഗത നിയന്ത്രണവും ഇങ്ങനെ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് വിവിധയിടങ്ങളിൽ അവധിയും ഗതാഗത നിയന്ത്രണവും ഉണ്ടാകും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ഇന്ന് ഗുരുവായൂർ നഗരസഭയിലും കണ്ടാണിശ്ശേരി, ചൂണ്ടൽ, നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയിൽ ഗതാഗത നിയന്ത്രണവും ഉണ്ടായിരിക്കും.
തൃശുരിന് പുറമെ എറണാകുളം നഗരത്തിലും ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ഇന്ന് രാവിലെ 3 മണി മുതൽ ഉച്ച വരെയാണ് എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം. പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്നതിനാലാണ് നിയന്ത്രണമെന്ന് കൊച്ചി പൊലീസ് അറിയിച്ചിട്ടുണ്ട്. സിറ്റിയിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.