FeaturedKeralaNews

പ്രണബ് മുഖർജി അന്തരിച്ചു

ന്യൂഡൽഹി: മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജി അന്തരിച്ചു. തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനാല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി കുറച്ച് ദിവസങ്ങളായി വഷളായിരുന്നു. ഡൽഹി ആർമി റിസർച്ച് ആൻഡ് റെഫറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 84 വയസായിരുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 10നാണ് അദ്ദേഹത്തെ ഡൽഹി കാന്റിലെ ആർമി ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ അവസഥ ഗുരുതരമായിരുന്നു. ആശുപത്രിയിലെ പരിശോധനയിൽ അദ്ദേഹത്തിന്റെ മസ്‌തിഷ്‌കത്തിൽ ഗുരുതരമായി രക്തം കട്ടപിടിച്ചതായി കണ്ടെത്തി. ഇതിന് പിന്നാലെ അദ്ദേത്തിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പ്രണബ് മുഖർജി കോവിഡ് പോസിറ്റീവ് ആയിരുന്നു.

2019-ല്‍ പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി പ്രണബ് മുഖര്‍ജിയെ രാജ്യം ആദരിച്ചിരുന്നു.രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ചായിരുന്നു ബഹുമതി നല്‍കിയത്. പതിമ്മൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് 2012 മുതല്‍ ’17 വരെയാണ് പദവി വഹിച്ചത്. നേരത്തേ, വിവിധ കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker