ഞാന്‍ കട്ട മോഹന്‍ലാന്‍ ഫാന്‍, ലാലേട്ടന്റെ എല്ലാ സിനിമകളും കാണാറുണ്ടെന്ന് പ്രഭാസ്
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ബഹുഭാഷാ ചിത്രം ‘സാഹോ’യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരം കൊച്ചിയില്‍ എത്തിയിരിന്നു. ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലാണ്.
താന്‍ ഒരു മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണെന്നും അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കാണാറുണ്ടെന്നുമാണ് ചടങ്ങില്‍ പ്രഭാസ് പറഞ്ഞത്. മലയാള സിനിമാ കുടുംബത്തിലേക്ക് പ്രഭാസിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് ഇതിന് മറുപടിയായി മോഹന്‍ലാല്‍ പറഞ്ഞത്. ചടങ്ങില്‍ നടന്‍ സിദ്ധിഖ്, മംമ്ത മോഹന്‍ദാസ് തുടങ്ങി സിനിമ മേഖലയിലെ നിരവധി പേര്‍ പങ്കെടുത്തു.
ഓഗസ്റ്റ് 30തിനാണ് ചിത്രം തീയ്യേറ്ററുകളിലെത്തുന്നത്. കേരളത്തിലെ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍ഡി ഇലുമിനേഷനാണ്. സുജീത് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക ശ്രദ്ധ കപൂറാണ്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവരാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.