27.8 C
Kottayam
Thursday, May 23, 2024

സഹോദരനെ കുഴിച്ച് മൂടിയത് ജീവനോടെ,ശ്വാസകോശത്തിൽ മണ്ണ് ;പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

Must read

തൃശൂർ: ചേർപ്പ് മുത്തുള്ളിയാലിൽ യുവാവിനെ സഹോദരൻ കുഴിച്ച് മൂടിയത് ജീവനോടെയെന്ന് കണ്ടെത്തൽ. ചേർപ്പ് സ്വദേശി കെ.ജെ. ബാബുവിന്റെ കൊലപാതകത്തിലെ നിർണായക വിവരങ്ങളാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലൂടെ പുറത്ത് വന്നത്. ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണിന്റെ അംശം പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ജീവനോടെ കുഴിച്ച് മൂടിയാൽ മാത്രമേ ശ്വാസകോശത്തിൽ മണ്ണിന്റെ സാന്നിധ്യമുണ്ടാകൂ. ആ സ്ഥിതിക്ക് ജീവനോടെയാകാം ബാബുവിനെ സാബു കുഴിച്ച് മൂടിയതെന്നാണ് നിഗമനം. തലയിൽ ആഴത്തിലുള്ള മുറിവും കണ്ടെത്തിയിട്ടുണ്ട്. 

മദ്യപിച്ചെത്തി സ്ഥിരം ബഹളമുണ്ടാക്കുന്ന സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നായിരുന്നു പ്രതിയായ സഹോദരൻ സാബുവിന്റെ മൊഴി. എന്നാൽ കഴുത്ത് ഞെരിച്ചപ്പോൾ അബോധാവസ്ഥയിലായ ബാബു മരിച്ചെന്ന് കരുതി സഹോദരൻ സാബു കുഴിച്ച് മൂടിയതാകാമെന്നുമാണ് പൊലീസിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ. 

ഈ മാസം 19ന് അർദ്ധരാത്രിയിലാണ് സംഭവം നടന്നത്. ശേഷം മൃതദേഹം വീടിന്റെ അടുത്തുള്ള പറമ്പിൽ കുഴിച്ചുമൂടുകയായിരുന്നു. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് രണ്ടു ദിവസം മുമ്പ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹത്തിന്റെ കൈ പുറത്തു കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. 

രാവിലെ പശുവിനെ കെട്ടാനെത്തിയ രണ്ടു പേരാണ് ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. പറമ്പിലെ ഒരു ഭാഗത്ത് മണ്ണ് ഇളകിയ നിലയിലായിരുന്നു. നാട്ടുകാരെ വിളിച്ചു തിരികെ വന്നപ്പോള്‍ നേരത്തെ മാറി കിടന്ന മണ്ണ് തിരികെ ഇട്ടതായി കണ്ടു. സംശയം തോന്നിയ നാട്ടുകാര്‍ മണ്ണ് മാറ്റി നോക്കിയപ്പോള്‍ മണ്ണിനടിയില്‍ ഹോളോ ബ്രിക്‌സ് കട്ടകള്‍ നിരത്തിയതായി കണ്ടെത്തി. കട്ടകള്‍ മാറ്റിനോക്കിയപ്പോഴാണ് മൃതദേഹത്തിന്റെ കൈ കണ്ടത്. ഈ കയ്യില്‍ ബാബു എന്ന് പച്ചകുത്തിയിരുന്നു. ഉടൻ ഇവര്‍ ചേര്‍പ്പ് പൊലീസില്‍ വിവരമറിയിച്ചു. 

പൊലീസ് സ്ഥലത്തെത്തി വീട്ടുകാരുമായി സംസാരിച്ചപ്പോളാണ് സഹോദരൻ സാബുവിൻറെ പെരുമാറ്റത്തില്‍ ചില സംശയം തോന്നിയത്. സാബുവിനെ കൂടുതല് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. മദൃപ്പിച്ചെത്തുന്ന ബാബു വീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുമായിരുന്നു. സഹികെട്ട് ബാബുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സാബു മൊഴി നല്‍കി. ശേഷം മൃതദേഹം വീടിന്റെ 300 മീറ്റര്‍  അടുത്തുള്ള പറമ്പിൽ കുഴിച്ചുമൂടുകയായിരുന്നുവെന്നും വെളിപ്പെടുത്തി. 
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week