32.8 C
Kottayam
Friday, March 29, 2024

മാരക ലഹരിയുള്ള പോപ്പി ചെടികള്‍ മൂന്നാറില്‍ ! കണ്ടെത്തിയത് വളര്‍ച്ചയെത്തിയ 57 ഓപിയം പോപ്പി ചെടികള്‍

Must read

മൂന്നാര്‍: കേരളത്തില്‍ വിവിധ ഇടങ്ങളില്‍ നിന്നും കഞ്ചാവ് പിടികൂടുന്നതിനൊപ്പം കഞ്ചാവ് ചെടികള്‍ നട്ട് പരിപാലിക്കുന്നത് കണ്ടെത്തുന്നതും ഇപ്പോള്‍ സാധാരണമായിട്ടുണ്ട്. എന്നാല്‍ ഇക്കുറി അതിമാരകമായ പോപ്പി ചെടികള്‍ മൂന്നാറില്‍ നിന്നും കണ്ടെത്തിയിരിക്കുകയാണ്. മൂന്നാര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജുവും സംഘവുമാണ് മാരകമായ ഓപിയം പോപ്പി ചെടികള്‍ കണ്ടെടുത്ത്.

ദേവികുളം ഗുണ്ടുമല എസ്റ്റേറ്റില്‍ നിന്നുമാണ് മാരക മയക്കുമരുന്നായ 57 ഓപിയം പോപ്പി ചെടികള്‍ കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ സൈജുമോന്‍ ജേക്കബ്, ജയല്‍ പിജോണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബെന്നി പി.കെ, സുരേഷ് കെ.എം, അബ്ദുള്‍ ലത്തീഫ് സി.എം , മനീഷ് മോന്‍ സി.കെ, ഡ്രൈവര്‍ അനില്‍ കുമാര്‍ കെ പി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

അഫ്ഗാനില്‍ താലിബാന്‍ ഭീകരര്‍ അടക്കമുള്ളവര്‍ പോപ്പി ചെടികളില്‍ നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ചാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നും ലഹരി കയറ്റി അയക്കുന്നുമുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി വിവിധ രാജ്യങ്ങളില്‍ നിയന്ത്രിതമായ അളവില്‍ പോപ്പി ചെടികള്‍ കൃഷി ചെയ്യാറുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week