CrimeKeralaNews

ദിവസവും സ്‌കോച്ചടിയ്ക്കുന്ന നാല്‍പ്പതുകാരി,തേന്‍കെണി മുതല്‍ സ്വര്‍ണ്ണക്കടത്തുവരെ ഇടപാടുകള്‍,ദിവസത്തില്‍ പകുതി സമയം നക്ഷത്ര ബ്യൂട്ടി പാര്‍ലറില്‍, കുത്തഴിഞ്ഞ ജീവിതത്തിന് ചാത്തന്‍ സേവ അകമ്പടി, 7 വര്‍ഷം കൊണ്ട് ശ്രീജയെന്ന യുവതി പൂമ്പാറ്റ സിനിയായ കഥ

തൃശൂര്‍:സംസ്ഥാനത്തെ വനിതാ കുറ്റവാളികളില്‍ ഏറ്റവും കുപ്രസിദ്ധയാണ് തൃശൂരില്‍ നിന്നും കഴിഞ്ഞ ദിവസം തട്ടിപ്പുകേസില്‍ പിടിയിലായ പൂമ്പാറ്റ സിനി.യഥാര്‍ത്ഥ പേര് ശ്രീജ എന്നാണെങ്കിലും ഗായത്രി,സിനി,ശാലിനി,മേഴ്‌സി തുടങ്ങിയ നിരവധി പേരുകളിലാണ് പൂമ്പാറ്റ സിനി അറിയപ്പെടുന്നത്.പൂമ്പാറ്റയേപ്പോലെ പാറിനടന്നു മോഷണം നടത്തുന്നതിനാലാണ് പൂമ്പാറ്റ വിളിപ്പേരിനൊപ്പം ചേര്‍ന്നത്.വിഗ്രേഹമോഷണം മുതല്‍ തേന്‍കെണി തട്ടിപ്പ് വരെ പൂമ്പാറ്റയ്‌ക്കെതിരായ കേസുകളുടെ പട്ടികയിലുണ്ട്.

പൂമ്പാറ്റയ്‌ക്കെതിരായ പ്രധാന കേസുകള്‍ ഇവയാണ്…

1.എറണാകുളത്തെ ജുവലറി തട്ടിപ്പ്…എറണാകുളം ജില്ലയിലെ പ്രശസ്ത ജൂവലറിയിലെത്തി സൗത്ത് പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുകാരിയാണെന്നാണ് പൂമ്പാറ്റ സിനി പരിചയപ്പെടുത്തിയത്. മകളുടെ വിവാഹമാണെന്ന് വിശ്വസിപ്പിച്ച് 95 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ജുവലറി ഉടമയോട് ആവശ്യപ്പെട്ട്.സിനിയുടെ ഇടപെടലുകളില്‍ സംശയം തോന്നാതിരുന്ന ഉടമ സ്വര്‍ണം നല്‍കുകയും ചെയ്തു.എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ കഥ പറത്തുവന്നത്.

2. എറണാകുളം തോപ്പുംപടിയില്‍ കോടികള്‍ വിലമതിയ്ക്കുന്ന നടരാജ വിഗ്രഹവില്‍ക്കാനുണ്ടെന്ന പേരിലായിരുന്നു വിഗ്രഹം വാങ്ങാനെത്തിയവരില്‍ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്തത്. മറ്റൊരു ഇടപാടുകാരില്‍ നിന്ന് ഗണപതിവിഗ്രഹം വില്‍പ്പനയ്ക്കുണ്ടെന്ന് വിശ്വസിപ്പിച്ച് 11 ലക്ഷം രൂപയും കൈക്കലാക്കി. നിയമവിരുദ്ധ ഇടപാടായതുകൊണ്ടുതന്നെ പണം നഷ്ടപ്പെട്ടവര്‍ക്ക് വിരല്‍ ഞൊടിയ്ക്കാനുള്ള സമയം പോലും പൂമ്പാറ്റ നല്‍കിയില്ല. പണം നഷ്ടമായതിനൊപ്പം പൂമ്പാറ്റയുടെ ഭീഷണികൂടി എത്തിയതോടെ സംഘം രക്ഷപ്പെട്ടു.

3.ആലപ്പുഴ അരൂരിലെ റിസോര്‍ട്ട് ഉടമയുമായി ചങ്ങാത്തംകൂടി.ബന്ധം ദൃഡമായതോടെ കിടക്ക പങ്കിട്ടശേഷം കിടപ്പറ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത് 50 ലക്ഷം രൂപ സ്വന്തമാക്കി.പൂമ്പാറ്റയുടെ ശല്യം താങ്ങാനാവാതെ വന്നതോടെ റിസോര്‍ട്ട് ഉടമ ഒടുവില്‍ ആത്മഹത്യ ചെയ്തു.

4.പള്ളുരുത്തി സ്വദേശി തണ്ടാശ്ശേരി ഷീജ (40) കള്ളക്കടത്ത് സ്വര്‍ണം പാതിവിലയ്ക്കു വാങ്ങിത്തരാമെന്നു പറഞ്ഞ് ജുവലറി ഉടമകളെയടക്കം പറ്റിച്ചെന്ന പരാതിയില്‍ നേരത്തെ പൊലീസിന്റെ പിടിയിലായിരുന്നു.തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം സിനിയാണെന്ന് ഷീജ പോലീസിന് മൊഴിനല്‍കി ഇതോടെയാണ് പൂമ്പാറ്റ സനിയുടെ തട്ടിപ്പിന്റെ കഥ പുറം ലോകത്ത് എത്തിയത്.20 ലക്ഷം രൂപയിലധികമാണ് ഈ ഇടപാടില്‍ പൂമ്പാറ്റ സ്വന്തമാക്കിയത്.നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നികുതി വെട്ടിച്ച് കൊണ്ടുവന്ന ഒരു കിലോയോളം സ്വര്‍ണം വിലക്കുറവില്‍ വാങ്ങിത്തരാമെന്ന് വാഗ്ദാനം നല്‍കി 25 ലക്ഷം തൃശ്ശൂര്‍ സ്വദേശികളില്‍നിന്നും തട്ടിയെടുത്തു. തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖ ജൂവലറിയിലെത്തി ഉയര്‍ന്ന ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തി 16 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു. ഹൈറോഡിലെ ജൂവലറി ഉടമയെ തട്ടിച്ച് 20 ലക്ഷവും 70 ഗ്രാം സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതിയും ഇവരാണ്.

തട്ടിപ്പിലൂടെ ലഭിയ്ക്കുന്ന പണമുപയോഗിച്ച് തികഞ്ഞ അത്യാഡംബരത്തോടയായിരുന്നു സിനിയുടെ ജീവിതം.കുമരകം,കോവളം,മൂന്നാര്‍,കന്യാകുമാരി എന്നിവിടങ്ങളില്‍ തനിയ്ക്ക് സ്വന്തമായി റിസോര്‍ട്ടുകള്‍ ഉണ്ടെന്ന് ഇവര്‍ മിക്ക ഇടപാടുകാരെയും വിശ്വസിപ്പിച്ചു.ബെന്‍സും ഓഡിയുമടക്കമുള്ള ആഡംബര കാറുകളിലായിരുന്നു യാത്രകള്‍.പൂമ്പാറ്റയുടെ ഗ്ലാമറിലും ആഡംബര ജീവിതത്തിലും മതിമറന്നാണ് പലരും ഇടപാടുകളില്‍ എത്തിപ്പെട്ടത്.തട്ടിപ്പിലൂടെ ലഭിച്ചിരുന്ന പണം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും സിനി ഉപയോഗിച്ചിരുന്നു. നിരവധി ഇടത്ത് സ്ഥലം വാങ്ങുന്നതിന് അ്ഡ്വാന്‍സ് നല്‍കി.ഈ ഭൂമി മറിച്ചുവില്‍പ്പന നട്ത്തുമ്പോള്‍ പണവും ഭൂമിയുമടക്കം നഷ്ടപ്പെട്ടവരും നിരവധി പേരാണ്.

കോടീശ്വരന്‍മാരായ ഇടപാടുകാരോട് രാഷ്ട്രീയനേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ടാണ് പൂമ്പാറ്റ വ്യാപാര പങ്കാളിയയാത്.ഇതിന് മിമിക്രി താരങ്ങളെയും കൂട്ടുപിടിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ ശബ്ദത്തില്‍ ഇടപാടുകാരെ പറ്റിച്ചു.സിനിക്കു ധൈര്യമായി പണം നല്‍കാമെന്നും തങ്ങള്‍ ഗ്യാരന്റിയാണെന്നും രാഷ്ട്രീയക്കാരുടെ ശബ്ദം അനുകരിച്ച മിമിക്രിക്കാര്‍ ഉറപ്പുനല്‍കി. കൂടുതല്‍ വിശ്വാസ്യതയ്ക്കായി പലരും ഫോണ്‍നമ്പറും നല്‍കി.രാഷ്ട്രീയ നേതാക്കളുടെ സ്വകാര്യ നമ്പരെന്ന വ്യാജേനയാണ് ഫോണ്‍ നമ്പറുകള്‍ നല്‍കിയത്.2012 ലാണ് സിനി തട്ടിപ്പുകള്‍ ആരംഭിച്ചത്.സൗന്ദര്യ സംരക്ഷണത്തിനായും പൂമ്പാറ്റ നല്ല സംഖ്യായാണ് ചിലവഴിച്ചിരുന്നത്. തൃശൂര്‍ നഗരത്തിലെ മുന്തിയ നക്ഷത്ര ബ്യൂട്ടി പാര്‍ലറിലെ നിത്യസന്ദര്‍ശകയായിരുന്നു സിനി.സൗന്ദര്യം വര്‍ദ്ധിയ്ക്കുമെന്ന വിശ്വാസത്തേത്തുടര്‍ന്ന് ഏറ്റവും മുന്തിയ സ്‌കോച്ച് വിസ്‌കിയാണ് മദ്യസേവയില്‍ സിനി കഴിച്ചിരുന്നത്. വ്യവസായ പ്രമുഖരോടൊപ്പം പലപ്പോഴും മദ്യപാനസദസുകളില്‍ നഗ്ന നൃത്തവും നടത്തിയിരുന്നു.തട്ടിപ്പില്‍ സഹായം ലഭിയ്ക്കുന്നതിനായി ചാത്തന്‍സേവയും നടത്തിയിരുന്നു. ദുര്‍മന്ത്രവാദം നടത്തിവരുന്ന ക്ഷേത്രങ്ങളിലെ നിത്യ സന്ദര്‍ശകയായിരുന്നു. വീട്ടിനുള്ളില്‍ സ്വന്തമായി ക്ഷേത്രവും നിര്‍മ്മിച്ചിട്ടുണ്ട്.

18 കേസുകളാണ് നിലവില്‍ വിവിധ സ്റ്റേഷനുകളിലായി സിനിയ്‌ക്കെതിരെയുള്ളത്.മിക്ക കേസുകളിലും ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ പുഷ്പം പോലെ സിനി ഊരിപ്പോരാറുണ്ട്.വിചാരണ കഴിഞ്ഞ ഒറ്റക്കേസിലും ശിക്ഷിയ്ക്കപ്പെട്ടിട്ടുമില്ല.കാരണം നിയവിരുദ്ധമായി നടക്കുന്ന ഇടപാടുകളിലാണ് പലപ്പോഴും തലവെയ്ക്കാറ്. ഇത്തരം ഇടപാടുകാര്‍ക്ക് പണം നഷ്ടമായ വിവരം പുറത്തുപറയുന്നതിനും തുടര്‍ അന്വേഷണങ്ങളോട് സഹകരിയ്ക്കുന്നതിനും പരിമിതികളുണ്ടെന്ന് സിനിയ്ക്ക് നന്നായറിയാം.അതുകൊണ്ട് തന്നെ ഒരു കേസ് കഴിഞ്ഞാലുടന്‍ തട്ടിപ്പിന്റെ അടുത്ത പൂവ് തേടി പൂമ്പാറ്റ പറന്നുതുടങ്ങും.

കൊളത്തൂരില്‍ അഞ്ചുമാസം മുമ്പ് നടത്തിയ ആക്രമണ കേസിലാണ് സിനിയും കൂട്ടാളികളും അറസ്റ്റിലായത്.പണം ഇരട്ടിപ്പിനെന്ന പേരില്‍ രണ്ടു യുവാക്കളില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കിയശേഷം മടക്കയാത്രയില്‍ യുവാക്കളെ ബൈക്കിടിപ്പിച്ച് വീഴ്ത്തിയശേഷം പണം സ്വന്തമാക്കാന്‍ ശ്രമിച്ചു.എന്നാല്‍ പണം അടങ്ങുന്ന പൊതിയുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ പിന്നാലെ കാറിലെത്തിയ സിനിയും കൂട്ടരും ഇടിച്ചുവീഴ്ത്തുകയായിരുന്നു.തുടര്‍ന്ന സിനിയും ആറു കൂട്ടാളികളും പണവുമായി കടന്നുകളയുകയായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker