തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തിരിച്ചടിയ്ക്ക് പിന്നാലെ സംസ്ഥാനത്തെ പോലീസ് തലപ്പത്ത് വമ്പന്‍ അഴിച്ചുപണി. എക്‌സൈസ് കമ്മീഷണറായി മിന്നുന്ന പ്രകടനം കാഴ്ചവച്ച ഋഷിരാജ് സിംഗിന് ഇനി ജയിലിന്റെ ചുമതലയാവും ഉണ്ടാവുക.കൊച്ചി,തിരുവനന്തപുരം മേഖലകളില്‍ പോലീസ് കമ്മീഷണറേറ്റും രൂപീകരിച്ചു.ഐ.ജി റാങ്കിലുള്ളവരാണ് ഇവിടെ കമ്മീഷണര്‍മാരാവുക.കളക്ടറുടെ മജിസ്റ്റീരിയല്‍ അധികാരങ്ങള്‍ ഇവര്‍ക്കുമുണ്ടാവും.
സ്ഥലംമാറ്റം ഇങ്ങനെ…
ഋഷിരാജ് സിംഗ് – ജയില്‍ എഡിജിപി
ആര്‍ ശ്രീലേഖ സോഷ്യല്‍ പൊലീസിംഗ് എഡിജിപി
ടോമിന്‍ ജെ തച്ചങ്കരി ബറ്റാലിയന്‍ എഡിജിപി
ബി സന്ധ്യ പൊലീസ് അക്കാദമി എഡിജിപി
എസ് അനന്തകൃഷ്ണന്‍ എക്‌സൈസ് കമ്മിഷ്ണര്‍
ഷേഖ് ദര്‍വേസ് സാഹിബ് ക്രമസമാധാന ചുമതലയുള്ള എഡിജിപി
കെ പദ്മകുമാര്‍ കോസ്റ്റല്‍ സെക്യൂരിറ്റി എഡിജിപി
മനോജ് എബ്രഹാം പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി
ഇ ജെ ജയരാജ് കോഴിക്കോട് ഐജി ക്രൈം
എം ആര്‍ അജിത്ത് കുമാര്‍ സൗത്ത് സോണ്‍ ഐജി
വിജയ് സാഖറെ കൊച്ചി സിറ്റി പൊലീസ് കമ്മിഷ്ണര്‍
ബല്‍റാം കുമാര്‍ ഉപാദ്ധ്യായ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐ ജി ജി ലക്ഷമണ്‍- ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഐ ജി
ദിനേന്ദ്ര കശ്യപ് – തിരു: സിറ്റി പൊലീസ് കമ്മിഷ്ണര്‍
അശോക് യാദവ് – നോര്‍ത്ത് സോണ്‍ ഐജി
അനുപ് കുരുവിള – എ ടി എസ്