കോട്ടയം:ബഹു: സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ.വി.എൻ വാസവന്റെ പ്രത്യേക വികസന നിധിയിൽ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചു വാങ്ങിയ ക്യാമറകള്‍ പോലീസിനു കൈമാറി. ഇതിന്റെ പ്രവർത്തനോദ്ഘാടനം ഏറ്റുമാനൂർ ടൗണിൽ വച്ച് നടന്ന ചടങ്ങിൽ മന്ത്രി ശ്രീ വി.എൻ വാസവൻ നിർവഹിച്ചു. ക്യാമറകൾ സ്ഥാപിക്കുന്നത് വഴി കുറ്റകൃത്യങ്ങൾ തടയുന്നതിനും, പോലീസിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെട്ടതും, അത്യാധുനികമാക്കുന്നതിനും സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റുമാനൂർ ടൗണും പരിസരങ്ങളും കേന്ദ്രീകരിച്ച് പത്തോളം സ്ഥലങ്ങളിലായി അമ്പതോളം നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ചടങ്ങില്‍ ശ്രീ തോമസ് ചാഴിക്കാടൻ എം.പി, ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐ.പി.എസ്, ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ ഐ.എ.എസ്, മറ്റു ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.