കോട്ടയം: ആരോഗ്യവകുപ്പിന്റെ ക്വാറന്റൈന്‍ നിര്‍ദ്ദേശം പാലിക്കാതെ സ്ഥലംവിട്ട കോട്ടയം സ്വദേശിക്കെതിരെ കേസെടുത്തു. കോട്ടയം ഇടവട്ടം മറവന്‍ തുരുത്ത് സ്വദേശി നന്ദകുമാറിനെതിരെ തലയോലപ്പറമ്പ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മാര്‍ച്ച് 14 നാണ് ഇയാള്‍ വിദേശത്ത് നിന്നു എത്തിയത്. ആരോഗ്യ പരിശോധനക്കുശേഷം ആരോഗ്യവകുപ്പ് പുറത്തിറങ്ങരുത് എന്ന് നിര്‍ദ്ദേശിച്ചിരുന്നു. വീട്ടുനിരീക്ഷണം നിര്‍ദ്ദേശിച്ചിരുന്ന രോഗികളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായി ഭവന സന്ദര്‍ശനം നടത്തിയിരുന്നു.
എന്നാല്‍ കഴിഞ്ഞദിവസം വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ നന്ദകുമാര്‍ വീട്ടിലില്ലെന്ന് മനസിലാക്കി. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മോശമായ ഭാഷയില്‍ ഉദ്യോഗസ്ഥരോട് കയര്‍ക്കുകയായിരുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പോലീസ് പറയുന്നു. തുടര്‍ന്ന് തലയോലപ്പറമ്പ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.