FeaturedHome-bannerKeralaNews

ആലപ്പുഴയിൽ പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ്‌ എന്നിവരാണ് മരിച്ചത്. ഡിസിആര്‍ബി ഡിവൈഎസ്‍പിയുടെ വാഹനമാണ് യുവാക്കളെ ഇടിച്ചത്. വാഹനത്തിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. പുലര്‍ച്ചെ 3.3 നായിരുന്നു അപകടം.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ ബീച്ചില്‍ നടക്കുന്ന പുതുവത്സരാഘോഷം കഴിഞ്ഞ് കോട്ടയത്തേക്ക് മടങ്ങുകയായിരുന്നു യുവാക്കള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button