വസ്ത്രം പാരയായി; ഉര്‍ഫി ജാവേദിനെ അറസ്റ്റ് ചെയ്ത് പോലീസ്
മുംബൈ:വ്യത്യസ്തമാര്‍ന്ന ഫാഷന്‍ പരീക്ഷണങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഉര്‍ഫി ജാവേദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ ഫാഷന്‍ പരീക്ഷണങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ ഉര്‍ഫി ജാവേദിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തതായി ആണ് പുറച്ച് വരുന്ന റിപ്പോര്‍ട്ടുകള്‍.
താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തങ്ങളോടൊപ്പം സ്‌റ്റേഷനിലേക്ക് വരാന്‍ ഉര്‍ഫിയോട് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം.
എന്താണ് അറസ്റ്റ് ചെയ്യാനുള്ള കാരണം എന്ന് ചോദിക്കുമ്പോള്‍, ഇത്രയും ചെറിയ വേഷങ്ങള്‍ ധരിച്ചു കൊണ്ട് എന്തിനാണ് നടക്കുന്നത് എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. മുംബൈയിലെ ഒരു കോഫി ഷോപ്പില്‍ വച്ചാണ് താരത്തെ അറസ്റ്റ് ചെയ്യുന്നതായി കാണുന്നത്.
എന്നാല്‍ ഇത് പ്രാങ്ക് വീഡിയോയാണോ?, ഏത് ചിത്രത്തിന്റെ ഷൂട്ട് ആണ് എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അതേസമയം, അടുത്തിടെയായി തന്റെ ഫാഷന്‍ ചോയ്‌സുകള്‍ കാരണം ഉര്‍ഫി നിയമക്കുരുക്കിലായിരുന്നു. കഴിഞ്ഞ മാസം ബാന്ദ്ര പൊലീസ് സ്‌റ്റേഷനില്‍ ഉര്‍ഫിയുടെ വസ്ത്രധാരണത്തിനെതിരെ കേസ് വന്നിരുന്നു.
ഈയടുത്ത ദിവസം താരത്തിന്റെ ഹലോവീന്‍ ലുക്ക് ഏറെ ചര്‍ച്ചയായിരുന്നു. ഭൂല്‍ ഭുലയ്യ ചിത്രത്തിലെ ഛോട്ടേ പണ്ഡിറ്റ് എന്ന കഥാപാത്രത്തിന്റെ ലുക്കില്‍ എത്തിയ താരത്തിനെതിരെ വധഭീ ഷണികളും ബ ലാത്സംഗ ഭീ ഷണികളും എത്തിയിരുന്നു. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ‘ഞാന്‍ ലുക്ക് റീക്രിയേറ്റ് ചെയ്തതില്‍ രാജ്പാല്‍ യാദവിന് ഇതില്‍ ഒരു കുഴപ്പവുമില്ല.’
‘പക്ഷെ ബാക്കിയുള്ളവര്‍ക്കെല്ലാം കുഴപ്പമാണ്. വെറുതെ ഒരുപാട് വധഭീഷണികളും ബ ലാത്സംഗ ഭീ ഷണികളും ലഭിച്ചു കൊണ്ടിരിക്കുകയാണ്. ഭൂല്‍ ഭുലയ്യ പുറത്തിറങ്ങി 10 വര്‍ഷത്തിന് ശേഷം ഞാന്‍ അതുപോലെ ഒരുങ്ങിയപ്പോള്‍ ധര്‍മ്മ രക്ഷകര്‍ എന്ന് പറയുന്നവര്‍ ഉണര്‍ന്നു.’ ‘ഒരു നിറവും ഒരു മതത്തിന്റേതുമല്ല. ഒരു ചന്ദനത്തിരിയും ഒരു മതത്തിന്റേതുമല്ല. ഒരു പുഷ്പവും ഒരു മതത്തിന്റെതുമല്ല’ എന്നും ഉര്‍ഫി പറഞ്ഞിരുന്നു.