KeralaNews

തിരുവനന്തപുരത്ത് പോക്‌സോ കേസ് ഇര വീണ്ടും പീഡനത്തിന് ഇരയായി; പീഡിപ്പിച്ചത് ബന്ധുവായ 65കാരന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോക്‌സോ കേസ് ഇര വീണ്ടും പീഡനത്തിനിരയായി. വെള്ളറടയിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ബന്ധുവായ 65കാരനാണ് പീഡിപ്പിച്ചത്.

വീട്ടില്‍ വച്ചാണ് ബന്ധു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡന വിവരം ചില്‍ഡ്രന്‍സ് ഹോം അധികൃതര്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ പ്രതിയെ വെള്ളറട പോലീസ് അറസ്റ്റ് ചെയ്തു.

2012, 2014 കാലയളവില്‍ പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നു. ശിശുക്ഷേമ സമിതിയുടെ നിര്‍ദേശപ്രകാരം കുട്ടിയെ വീട്ടിലേയ്ക്ക് തിരിച്ചയയ്ക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button