ചെന്നൈ: ഓണ്‍ലൈന്‍ ക്ലാസിന്റെ പഠനസമ്മര്‍ദ്ദത്തെ തുടര്‍ന്ന് പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് സംഭവം. വീട്ടില്‍ നിന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ പിന്തുടരാന്‍ കഴിയാത്തതില്‍ വിദ്യാര്‍ഥി കടുത്ത പ്രയാസത്തിലായിരുന്നു.
ട്രിച്ചിയില്‍ പഠിക്കുന്ന വിദ്യാര്‍ഥി ലോക്ക്ഡൗണിനെ തുടര്‍ന്നാണ് വീട്ടിലെത്തിയത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത് മുതല്‍ പാഠഭാഗങ്ങള്‍ മനസിലാക്കാന്‍ പ്രയാസപ്പെട്ടതിനെ തുര്‍ന്ന് കുട്ടി വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
ഓണ്‍ലൈന്‍ ക്ലാസുകള്‍ മനസിലാകാത്തത് വഴി മാനസിക പ്രയാസം നേരിട്ട കുട്ടി മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ നിറവേറ്റാനാവില്ലെന്ന് കരുതിയതോടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രക്ഷിതാക്കള്‍ ജോലിക്ക് പോയതിന് പിന്നാലെയാണ് വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബന്ധുക്കള്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓണ്‍ലൈന്‍ ക്ലാസുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നും ക്ലാസുകള്‍ ലഭിക്കാത്ത സാഹചര്യത്തെയും തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികളാണ് രാജ്യത്ത് ജീവനൊടുക്കിയത്.