ചേര്‍ത്തല: 30 സെക്കന്‍ഡില്‍ 61 പൈനാപ്പിള്‍ 61 പേരുടെ തലയില്‍ വച്ചു വെട്ടിമുറിച്ച് യുവാവ് ഗിന്നസ് ബുക്കിലേക്ക്. കളരി അഭ്യാസി ഹരികൃഷ്ണന്‍ പുന്നപ്രയാണ് അമേരിക്കന്‍ സ്വദേശിയുടെ ഗിന്നസ് റെക്കോര്‍ഡാണ് മറികടന്നത്. 30 സെക്കന്‍ഡില്‍ 22 പൈനാപ്പിള്‍ 22 പേരുടെ തലയില്‍ വച്ചു മുറിച്ചാണ് അമേരിക്കന്‍ സ്വദേശി ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയിരുന്നത്. കഴിഞ്ഞ ദിവസം സെന്റ് മൈക്കിള്‍സ് കോളേജിലാണ് ഹരികൃഷ്ണന്റെ അഭ്യാസ പ്രകടനം നടന്നത്. പുന്നപ്ര രാജേശ്വരി ഭവനത്തില്‍ ശശീന്ദ്രന്റെയും രാജേശ്വരിയുടെയും മകനാണ് ഇരുപത്തിനാലുകാരനായ ഹരികൃഷ്ണന്‍. 10ാം വയസ്സില്‍ മുതല്‍ കളരിപ്പയറ്റ് അഭ്യസിച്ചു തുടങ്ങിയ ഹരികൃഷ്ണന്‍ ഇപ്പോള്‍ കളരിപ്പയറ്റ് പരിശീലകനാണ്. കളരിപ്പയറ്റ് നാഷനല്‍ ചാംപ്യന്‍ഷിപ്പില്‍ 2013, 14, 15, വര്‍ഷങ്ങളില്‍ ഹാട്രിക്കോടെ സ്വര്‍ണ മെഡല്‍ നേടിയിരുന്നു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News