KeralaNews

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ശക്തമായ മുന്നേറ്റം നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ശക്തമായ മുന്നേറ്റം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘടിതമായ ആക്രമണത്തെ അതിജീവിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും വികസന പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റമാണ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ അവകാശം നിറവേറ്റുന്ന സര്‍ക്കാരാണ് ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് കണക്കുകള്‍ വിശദീകരിക്കുന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമങ്ങളെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. വികസനത്തില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും അന്വേഷണ ഏജന്‍സികളെ കുറിച്ച് ആദ്യഘട്ടത്തില്‍ എതിര്‍പ്പുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അന്വേഷണം മുന്നോട്ട് പോയപ്പോഴാണ് ലക്ഷ്യം വ്യക്തമായത്. സര്‍ക്കാര്‍ പദ്ധതികള്‍ തകര്‍ക്കലാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker