KeralaNews

പിണറായിയുടെ റോഡ്​ഷോ ഇന്ന്; ചടങ്ങിൽ മലയാളത്തിന്റെ പ്രിയതാരങ്ങളും

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ നായകൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. മുഖ്യമന്ത്രി ഇന്ന് തന്റെ മണ്ഡലത്തില്‍ റോഡ്​ ഷോ നടത്തും. എല്‍.ഡി.എഫ് ധര്‍മ്മടം നിയോജകമണ്ഡലം ഞായറാഴ്‌ച ഉച്ചയ്ക്ക് 2.30 മുതല്‍ 6.30 വരെ നടക്കുന്ന ​ റോഡ് ഷോയിൽ മലയാളത്തിന്റെ പ്രിയതാരങ്ങളും പങ്കെടുക്കും. പ്രകാശ് രാജ്, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, മധുപാല്‍ തുടങ്ങി കലാ-സാംസ്‌കാരികമേഖലയിലെ പ്രമുഖരാണ് ചടങ്ങിൽ അണിനിരക്കുന്നത്.

കോവിഡ് പ്രൊട്ടോക്കോളും ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബൈക്കുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker