29.5 C
Kottayam
Monday, June 3, 2024

വിവാദങ്ങളെ അവഗണിച്ച് മുന്നോട്ടു പോകും; പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി

Must read

തിരുവനന്തപുരം: സ്പ്രിങ്ക്‌ളര്‍ വിവാദത്തില്‍ പ്രതിപക്ഷം ശ്രമിക്കുന്നത് സര്‍ക്കാരിനെ അപമാനിക്കനാണെന്ന് മുഖ്യമന്ത്രി പിണിറായി വിജയന്‍. എല്ലാ ഘട്ടത്തിലും ഇത്തരം നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വിവാദങ്ങള്‍ക്ക് പിന്നാലെ പോകാന്‍ സര്‍ക്കാരിന് ഇപ്പോള്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡിനെ ഫലപ്രദമായി നേരിട്ട സര്‍ക്കാരിന് സല്‍പ്പേര് കിട്ടാന്‍ പാടില്ലെന്ന് കരുതുന്നവരാണ് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ ഇതൊക്കെ കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, പ്രതിപക്ഷ ആരോപണത്തെ അവഗണിക്കാന്‍ മുഖ്യമന്ത്രിക്ക് ആകില്ലെന്ന് പി.ടി. തോമസ് എംഎല്‍എ പ്രതികരിച്ചു. സ്പ്രിങ്ക്‌ളര്‍ ക്രമക്കേടുകള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നും പി.ടി. തോമസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week